Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതനായ കാര്യം ട്വീറ്റിലൂടെ അറിയിച്ച് പ്രണബ്; ഒരാഴ്ചക്കുള്ളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും മുൻ രാഷ്ട്രപതി

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതനായ കാര്യം ട്വീറ്റിലൂടെ അറിയിച്ച് പ്രണബ്; ഒരാഴ്ചക്കുള്ളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും മുൻ രാഷ്ട്രപതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. പ്രണബ് മുഖർജി തന്നെയാണ് ട്വീറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചക്കുള്ളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് പ്രണബ് മുഖർജി പറഞ്ഞു.

പ്രണബ് മുഖർജിയുടെ ട്വീറ്റ് ഇങ്ങനെ: 'മറ്റൊരു ചികിത്സയ്ക്കായി ആശുപത്രിയിൽ പോയപ്പാഴാണ് എനിക്ക് കോവിഡ് പോസിറ്റീവാകുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഞാനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം നിരക്ഷണത്തിൽ പോകണമ. കോവിഡ് ടെസ്റ്റിന് വിധേയരാകുകയും വേണം'.

രാജ്യത്ത് കോവിഡ് അതിരൂക്ഷമായാണ് പടർന്ന് പിടിക്കുന്നത്. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ, രാഷ്ട്രീയ നേതാക്കളായ അർജുൻ രാം മേഖ്വാൾ, വിശ്വാസ് സാരംഗ്, ശിവരാജ് സിങ് ചൗഹാൻ, ബി ശ്രീരാമലു, യെദ്യൂരപ്പ, സിദ്ധരാമയ്യ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP