Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് ഡോ.മന്മോഹൻ സിങും; ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും; എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപയും കേരളത്തിന് നൽകുമെന്നും മുൻ പ്രധാനമന്ത്രി

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് ഡോ.മന്മോഹൻ സിങും; ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും; എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപയും കേരളത്തിന് നൽകുമെന്നും മുൻ പ്രധാനമന്ത്രി

നാഷണൽ ഡെസ്‌ക്ക്

ഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിനെ പുനർനിർമ്മിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ സാലറി ചലഞ്ച് ഏറ്റെടുത്ത് മുൻ പ്രധാനമന്ത്രി ഡോ.മന്മോഹൻ സിങും.തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.മാത്രമല്ല, എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപയും കേരളത്തിന് നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

പ്രളയക്കെടുതിയിൽ നിന്നും രക്ഷപ്പെടാനും അതിജീവിക്കാനാനും പുതിയ കേരളത്തെ സൃഷ്ടിക്കാനും ഒരുമാസത്തെ സാലറി ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു.ഓരോ മാസവും മൂന്നു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും ഇത്തരത്തിൽ 10 മാസം മൂന്നു ദിവസത്തെ വേതനം നൽകിയാൽ അത് ഒരു മാസത്തെ സാലറിയാവുമെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.ഇതിന് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP