Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീണ്ടും കൊഴിഞ്ഞു പോക്ക്; രാജസ്ഥാനിലെ രണ്ട് മുൻ ബിജെപി നേതാക്കൾ കോൺഗ്രസിൽ; പാർട്ടിവിട്ട ഘ്യാൻശ്യാം തിവാരയും സുരേന്ദ്ര ഗോയലും വസുന്ധരാ രാജയുടെ വിമർശകർ

വീണ്ടും കൊഴിഞ്ഞു പോക്ക്; രാജസ്ഥാനിലെ രണ്ട് മുൻ ബിജെപി നേതാക്കൾ കോൺഗ്രസിൽ; പാർട്ടിവിട്ട ഘ്യാൻശ്യാം തിവാരയും സുരേന്ദ്ര ഗോയലും വസുന്ധരാ രാജയുടെ വിമർശകർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജസ്ഥാനിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. ഇത്തവണ കോൺഗ്രസിലേക്ക് ചേക്കേറിയത് രാജസ്ഥാനിലെ രണ്ട് മുൻ ബിജെപി നേതാക്കൾ. ബിജെപി മുൻ നേതാക്കളായ ഘ്യാൻശ്യാം തിവാരി, സുരേന്ദ്ര ഗോയൽ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.

ബിജെപി ഭരണത്തിൽ മുഖ്യമന്ത്രിയായിരുന്ന വസുന്ധരാ രാജയുടെ കടുത്ത വിമർശകനായിരുന്നു തിവാരി. കഴിഞ്ഞ വർഷം ഇദ്ദേഹം ബിജെപിയിൽ നിന്ന് രാജിവച്ചു. 2018ൽ തിവാരി രൂപീകരിച്ച ഭാരതീയ വാഹിനി പാർട്ടി നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു.

തീവാരി ആറു തവണ ബിജെപി എംഎൽഎ ആയിരുന്നു. 50 വർഷത്തോളം ബിജെപിയുടെ ഭാഗമായിരുന്ന തീവാരിയാണ് കോൺഗ്രസിലേക്ക് ചേക്കേറിയിരിക്കുന്നത്.വസുന്ധരാ രാജയുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്ന തിവാരി അവർക്കെതിരെ ബിജെപി ദേശീയ നേതൃത്വത്തിന് നിരവധി പരാതികൾ നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP