Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുട്യൂബറായ വിദേശവനിതക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് അപമാനിക്കാൻ ശ്രമം; മുംബൈയിലെ തെരുവിൽ ലൈവിനിടയിൽ യുവതിയുടെ കയ്യിൽ കയറി പിടിച്ചു; വീഡിയോ ലൈവായി പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവും

യുട്യൂബറായ വിദേശവനിതക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് അപമാനിക്കാൻ ശ്രമം; മുംബൈയിലെ തെരുവിൽ ലൈവിനിടയിൽ യുവതിയുടെ കയ്യിൽ കയറി പിടിച്ചു; വീഡിയോ ലൈവായി പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുംബൈയിലെ തെരുവിൽ യൂട്യൂബറായ വിദേശ വനിതയ്ക്ക് നേരെ അതിക്രമം.ബുധനാഴ്ച രാത്രിയിലാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള യൂട്യൂബറായ മ്യോചി എന്ന യുവതിക്ക് നേരെ മുംബൈയിൽ അതിക്രമം നടന്നത്.യുവതി ലൈവായി ചിത്രീകരിച്ചുകൊണ്ടിരുന്ന വിഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽ വച്ച് ലൈവ് വിഡിയോ എടുത്തിരുന്ന യുവതിയുടെ കയ്യിൽ യുവാവ് കയറിപ്പിടിക്കുന്നതാണ് വിഡിയോയിലുള്ളത്.

വിദേശവനിതക്കെതിരായ അതിക്രമം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്.ആയിരത്തിലധികം പേരാണ് യുവതിയുടെ ലൈവ് കണ്ടുകൊണ്ടിരുന്നത്.ഇവരെല്ലാം തന്നെ യുവാവിന്റെ ആക്രമണം തത്സമയം കാണുകയും ചെയ്തു.സബേർബൻ ഖാർ മേഖലയിൽ രാത്രി എട്ടു മണിയോടെയായിരുന്നു യുവതിക്ക് നേരെയുള്ള അതിക്രമം നടന്നത്.

ലൈവ് വിഡിയോ ചെയ്തിരുന്ന യുവതിയോട് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് യുവാവ് സമീപിക്കുന്നത്.എന്നാൽ യുവതി അത് നിരസിച്ചിട്ടും കയ്യിൽക്കയറി പിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.യുവാവ് അടുക്കാൻ ശ്രമിക്കുമ്പോൾ ശാന്തതയോടെ സ്ഥലത്തുനിന്ന് പോകാനാണ് യുവതി ശ്രമിക്കുന്നത്.എന്നാൽ പിന്നാലെ മറ്റൊരാൾക്കൊപ്പം ബൈക്കിലെത്തിയ യുവാവ് വീണ്ടും ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു.തുടർന്ന് തന്റെ വീട് അടുത്തുതന്നെയാണെന്ന മറുപടി യുവതി നൽകുന്നതും വീഡിയോയിൽ കാണാം.

 

അതേ സമയം സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം നടക്കുന്നുണ്ടെന്നാണ് മുംബൈ പൊലീസിന്റെ വിശദീകരണം.യുവതിയോട് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുംബൈ പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP