Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആ കൊലയാളിയെ ഇനി മഷിയിട്ട് നോക്കിയാൽ കിട്ടില്ല; ഒരു പ്രയോജനവും ഇല്ലാത്ത വ്യവസ്ഥയോടെ കടൽകൊല നടത്തിയ രണ്ടാമനും മടങ്ങുന്നു; സോണിയയേയും രാഹുലിനേയും തെറി പറഞ്ഞവർ എവിടെ?

ആ കൊലയാളിയെ ഇനി മഷിയിട്ട് നോക്കിയാൽ കിട്ടില്ല; ഒരു പ്രയോജനവും ഇല്ലാത്ത വ്യവസ്ഥയോടെ കടൽകൊല നടത്തിയ രണ്ടാമനും മടങ്ങുന്നു; സോണിയയേയും രാഹുലിനേയും തെറി പറഞ്ഞവർ എവിടെ?

ന്യൂഡൽഹി: കടൽക്കൊലയിൽ മുൻ യുപിഎ സർക്കാർ സ്വീകരിച്ചത് ഉദാര സമീപനം. ഇറ്റലിക്കാരിയായ സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും പ്രതികളെ ഇന്ത്യ വിടാൻ അനുവദിക്കുന്നു. ഇങ്ങനെ പലതായിരുന്നു രണ്ട് വർഷം മുമ്പ് വരെ കേട്ട വിമർശനങ്ങൾ. എന്നാൽ ഇന്ന് അതൊക്കെ പഴങ്കഥ. കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തിയ ബിജെപിക്കാർ മിണ്ടുന്നില്ല. ഇറ്റലിയുമായുള്ള നയതന്ത്ര മികവിനായി കൊലയാളികളെ വിട്ടയ്ക്കാൻ ഒരുങ്ങുകയാണ് നരേന്ദ്ര മോദി സർക്കാർ.

കടൽക്കൊലക്കേസുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ദോഷകരമായി ബാധിച്ചിരുന്നു. മിസൈൽ സാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനത്തിൽ (എംടിസിആർ) ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിനെ ഇറ്റലി വീറ്റോ അധികാരമുപയോഗിച്ചു തടയുകപോലുമുണ്ടായി. അതായത് ആയുധ കച്ചവടത്തിന് വഴിയൊരുക്കാനായി കടൽക്കൊലയിൽ കള്ളക്കളി നടത്തുകയാണ് മോദി സർക്കാരെന്നാണ് വിമർശനം.

കടൽക്കൊല കേസിലെ പ്രതിയായി ഇന്ത്യയിലുള്ള ഇറ്റാലിയൻ നാവികൻ സാൽവത്തോറെ ജിറോണിനെ രാജ്യംവിടാൻ അനുവദിക്കുന്നതിന് ഇന്ത്യ നിർദേശിച്ച വ്യവസ്ഥ അംഗീകരിക്കാമെന്ന് ഇറ്റലി അറിയിക്കുകയായിരുന്നു. കടൽക്കൊല കേസ് പരിഗണിക്കാൻ ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നു ട്രിബ്യൂണൽ വിധിച്ചാൽ ജിറോണിനെ ഇന്ത്യയിലേക്കു മടക്കിയയ്ക്കാമെന്ന് ഇറ്റലി ഉറപ്പുനൽകണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഇതോടെ എല്ലാ പ്രശ്‌നവും അവസാ3നിക്കുകയാണ്. കടൽനിയമങ്ങൾ സംബന്ധിച്ച രാജ്യാന്തര ട്രിബ്യൂണൽ മുൻപാകെയാണ് ഇന്ത്യ നിർദ്ദേശം വച്ചതും ഇറ്റലി സമ്മതമറിയിച്ചതും. ഇതോടെ പ്രശ്‌ന പരിഹാരവുമായി.

ഇന്ത്യയുടെ നിർദ്ദേശം അംഗീകരിക്കുന്നുവെന്നു നെതർലൻഡ്‌സിലെ ഇറ്റാലിയൻ സ്ഥാനപതി ഫ്രൻസെസ്‌കോ അസറെല്ലോ വ്യക്തമാക്കി. ജിറോണിനെ ഇറ്റലിയിലേക്കു പോകാൻ അനുവദിക്കുന്നതുൾപ്പെടെയുള്ള പ്രാഥമിക നടപടികൾക്കായി ഇറ്റലി നൽകിയ അപേക്ഷയാണു ട്രിബ്യൂണൽ പരിഗണിച്ചത്. ട്രിബ്യൂണലിന്റെ തീരുമാനം ഉടനെയുണ്ടാവും. ഇതോടെ ഇയാൾ ഇറ്റലിയിലേക്ക് മടങ്ങും. രാജ്യാന്തര കോടതിയുടെ നിലപാട് എതിരായാൽ രക്ഷപ്പെടുകയും ചെയ്യും. കേസിൽ നാവികരെ കുടുക്കാൻ പോന്ന തെളിവുകൾ ഇന്ത്യയുടെ കൈയിലില്ലെന്നാണ് സൂചന. ഇതിനൊപ്പം കേസ് നീട്ടികൊണ്ട് പോയി പ്രതികളെ രക്ഷിക്കാനും കഴിയും.

കടലിൽ വച്ച് മലയാളിയുൾപ്പെടെ രണ്ടുപേരെ വെടിവച്ചുകൊന്ന കേസിൽ ജിറോണും മസിമിലാനോ ലത്തോറും 2012 ഫെബ്രുവരി 19ന് ആണ് അറസ്റ്റിലായത്. കേസിന്റെ വിചാരണയ്ക്കായി സുപ്രീം കോടതി, പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും ട്രിബ്യൂണലിന്റെ നിർദേശാനുസരണം നടപടികൾ നിർത്തേണ്ടിവന്നു. ജാമ്യത്തിലുള്ള പ്രതികളിൽ ലത്തോറിന് ഏപ്രിൽ 30 വരെ ഇറ്റലിയിൽ തങ്ങാൻ സുപ്രീം കോടതി കഴിഞ്ഞ 13ന് അനുമതി നൽകിയിരുന്നു.

പ്രധാന കേസിൽ വസ്തുതകളും നിലപാടുകളും അടുത്ത സെപ്റ്റംബർ 16ന് അകം നൽകാനാണ് ഇറ്റലിയോടു ട്രിബ്യൂണൽ നിർദേശിച്ചിട്ടുള്ളത്. ഇന്ത്യയ്ക്ക് അടുത്ത വർഷം മാർച്ച് 31ന് അകം എതിർ നിലപാടുകൾ വ്യക്തമാക്കാം. അതിന് അടുത്ത വർഷം ജൂലൈ 28ന് അകം ഇറ്റലി മറുപടി നൽകണം. അതിനുള്ള മറുപടി ഡിസംബർ ഒന്നിനകം ഇന്ത്യ നൽകണം. അതിനും മറുപടി നൽകാൻ ഇറ്റലിക്കു 2018 ഫെബ്രുവരി രണ്ടുവരെ സമയമുണ്ട്. അതിനുശേഷമാവും ട്രിബ്യൂണൽ നടപടികളിലേക്കു കടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP