Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് മൂലം ജോലി നഷ്ടമായി; സ്കൂളിലെ ഫുട്ബോൾ പരിശീലകൻ ഇപ്പോൾ പച്ചക്കറി കച്ചവടക്കാരൻ

കോവിഡ് മൂലം ജോലി നഷ്ടമായി; സ്കൂളിലെ ഫുട്ബോൾ പരിശീലകൻ ഇപ്പോൾ പച്ചക്കറി കച്ചവടക്കാരൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി ആളുകളുടെ ജോലിയാണ് നഷ്ടമായത്. സ്വന്തം തൊഴിൽ നഷ്ടമായതോടെ കുടുംബം പുലർത്താൻ മറ്റ് മാർ​ഗങ്ങൾ തേടുകയാണ് പലരും. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മുംബൈയിലെ ഒരു സ്കൂളിലെ ഫുട്ബോൾ പരിശീലകൻ പ്രസാദ് ഭോസാലെയാണ് ജീവിക്കാൻ വേണ്ടി ഇപ്പോൾ പച്ചക്കറി വിൽപ്പനയെ ആശ്രയിച്ചിരിക്കുന്നത്. കണ്ടിവാലിയിലാണ് ഇദ്ദേഹം പച്ചക്കറി വിൽപ്പന നടത്തുന്നത്. കഴിഞ്ഞ രണ്ട് മാസമായി താൻ വിൽപ്പന നടത്തുന്നുവെന്നും പ്രസാദ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

"കഴിഞ്ഞ രണ്ട് മാസമായി ഞാൻ പച്ചക്കറി വിൽക്കുകയാണ്. തുടക്കത്തിൽ തെരുവുകൾ തോറുമാണ് പച്ചക്കറി വിൽപ്പന നടത്തിയത്, പക്ഷേ അധികാരികൾ അനുവദിക്കാത്തതിനാൽ ഒരു കട വാടകയ്‌ക്കെടുത്തു. മാസം 6000 രൂപയാണ് വാടകയായി നൽകുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഒരു ഫുട്ബോൾ പരിശീലകനായി ജോലി ചെയ്യുകയാണ്. പ്രതിമാസം ഇരുപത്തയ്യായിരത്തോളം രൂപ വരുമാനം ലഭിക്കുമായിരുന്നു. കോച്ചിങ് നടത്തിയിരുന്ന സ്കൂൾ പൂട്ടിയിട്ടതിനാൽ വരുമാനം നഷ്ടമായി" പ്രസാദ് ഭോസാലെ പറയുന്നു.

അതിജീവിക്കാൻ മറ്റൊരു മാർഗവുമില്ലാതായി, കാര്യങ്ങൾ സാധാരണമാകുന്നതുവരെ പച്ചക്കറി വിൽപ്പന നടത്താനുള്ള ആശയം നൽകിയത് ഒരു സുഹൃത്താണ്. തുടക്കത്തിൽ അൽപം പ്രയാസം നേരിട്ടെങ്കിലും ഇപ്പോൾ ശീലമായെന്നും പ്രസാദ് പറയുന്നു. ഇപ്പോൾ പ്രതിദിനം 500-600 രൂപ നേടാൻ കഴിയുന്നുണ്ടെന്നും പച്ചക്കറി ഹോം ഡെലിവറി ചെയ്യാൻ‍ ആരംഭിച്ചതായും പ്രസാദ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP