Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിനു ജാമ്യം; ഇനി ലാലുവിന് ജയിലിൽ നിന്ന് പുറത്തിറങ്ങാം

കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിനു ജാമ്യം; ഇനി ലാലുവിന് ജയിലിൽ നിന്ന് പുറത്തിറങ്ങാം

മറുനാടൻ മലയാളി ബ്യൂറോ

പാറ്റ്ന: കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ഝാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നാലാമത്തെ കേസിലാണ് ലാലുവിനു ജാമ്യം ലഭിക്കുന്നത്. ഇതോടെ ലാലു ജയിലിൽനിന്നു പുറത്തിറങ്ങാൻ വഴിയൊരുങ്ങി.

ആരോഗ്യ പ്രശ്നങ്ങൾ മൂലം ഡൽഹി എയിംസിലാണ് ലാലു ഇപ്പോഴുള്ളത്. നാലു കേസിലും ജാമ്യം കിട്ടിയതോടെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് ലാലുവിന് നാട്ടിലേക്കു മടങ്ങാനാവും.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ധുംക ട്രഷറി കേസിലാണ് ലാലുവിന് ഇന്നു ജാമ്യം ലഭിച്ചത്. 3.13 കോടി രൂപ വകമാറ്റിയെന്നതാണ് കേസ്. 2017ലാണ് കാലിത്തീറ്റ കേസിൽ ലാലുവിനെ ശിക്ഷിച്ചത്. തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും കൂടുതൽ കാലവും റാഞ്ചിയിൽ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആയിരുന്നു ലാലു. കഴിഞ്ഞ ജനുവരിയിലാണ് എയിംസിലേക്കു മാറ്റിയ്ത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP