Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹിമാചൽ പ്രദേശിനെ വിറപ്പിച്ച് മിന്നൽ പ്രളയം; എട്ടു പേർ മരിച്ചു; വിവിധ ജില്ലകളിലായി നിരവധി പേരെ കാണാതായി; രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയാകുന്നത് ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് എത്താനാകാത്തത്

ഹിമാചൽ പ്രദേശിനെ വിറപ്പിച്ച് മിന്നൽ പ്രളയം;  എട്ടു പേർ മരിച്ചു; വിവിധ ജില്ലകളിലായി നിരവധി പേരെ കാണാതായി; രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയാകുന്നത് ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് എത്താനാകാത്തത്

മറുനാടൻ മലയാളി ബ്യൂറോ

സിംല: ഹിമാചലിനെ വിറപ്പിച്ച് മിന്നൽ പ്രളയം. കനത്ത നാശനഷ്ടമാണ് പ്രളയത്തിൽ റിപ്പോർട്ട് ചെയ്തത്.എട്ടു പേർ മരിച്ചു. നിരവധി പേരെ കാണാതായി. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.കുളുവിൽ നാലു പേരും ലഹോൽ സ്പിതിയിൽ മൂന്നു പേരും മരിച്ചതായി അധികൃതർ പറഞ്ഞു. ഒരാൾ ചമ്പയിലാണ് മരിച്ചത്. ലഹോൽ സ്പിതിയിൽനിന്ന് ഏഴു പേരെ കാണാതായി.

ശക്തമായ മഴയിൽ നദികളിൽ വെള്ളം അതിവേഗം ഉയരുകയായിരുന്നു. നദീതീരത്താണ് കൂടുതൽ ആൾനാശം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒട്ടേറെ വാഹനങ്ങൾ പ്രളയത്തിൽ ഒഴുകിപ്പോയി.ഹിമാചലിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ദേശീയ ദുരന്ത പ്രതികരണ സേന രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി വരികയാണെന്ന് അധികൃതർ പറഞ്ഞു. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് എത്താനാവാത്തത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. റോഡുകളും മറ്റു ഗതാഗത മാർഗങ്ങളും തടസപ്പെട്ടു. നൂറുകണക്കിനു വാഹനങ്ങൾ പലയിടത്തും കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP