Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡൽഹിയിലെ യുഎസ് എംബസിയിലെ ഡ്രൈവർ പീഡനത്തിനിരയാക്കിയത് അഞ്ച് വയസുകാരിയെ; അറസ്റ്റിലായ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഡൽഹിയിലെ യുഎസ് എംബസിയിലെ ഡ്രൈവർ പീഡനത്തിനിരയാക്കിയത് അഞ്ച് വയസുകാരിയെ; അറസ്റ്റിലായ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യുഎസ് എംബസി വളപ്പിൽ അഞ്ച് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ യുഎസ് എംബസിയിലെ ഡ്രൈവറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. എംബസി വളപ്പിൽത്തന്നെ താമസിക്കുന്ന ജീവനക്കാരിലൊരാളുടെ മകളാണ് പീഡനത്തിനിരയായത്. അറസ്റ്റിലായ ഡ്രൈവറും എംബസി വളപ്പിൽതന്നെയാണ് താമസം.

സംഭവം അറിഞ്ഞതോടെ കുട്ടിയുടെ കുടുംബം ഡൽഹി ചാണക്യപുരി പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP