Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

അഞ്ച് വയസുകാരൻ കുഴൽക്കിണറിൽ വീണത് പാടത്ത് കളിച്ചുകൊണ്ടിരിക്കെ; കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം ഊർജ്ജിതമായി തുടരുകയാണെന്ന് പൊലീസ്

അഞ്ച് വയസുകാരൻ കുഴൽക്കിണറിൽ വീണത് പാടത്ത് കളിച്ചുകൊണ്ടിരിക്കെ; കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം ഊർജ്ജിതമായി തുടരുകയാണെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: രാജസ്ഥാനിലെ സിറോഹിയിൽ അഞ്ച് വയസ്സുകാരൻ കുഴൽക്കിണറിൽ വീണു. പാടത്ത് കളിച്ചുക്കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി തുറന്നുകിടന്ന കുഴൽക്കിണറിൽ അബദ്ധത്തിൽവീണത്. 15 അടി താഴ്‌ച്ചയിൽ തങ്ങി നിൽക്കുന്ന കുട്ടിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതായി ശിവഗഞ്ച് സബ്ഡിവിഷണൽ മജിസ്ട്രേറ്റ് ഭഗീരഥ് ചൗധരി പറഞ്ഞു.

അഗ്‌നിശമന സുരക്ഷേ സേന ഉൾപ്പടെയുള്ള രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടിക്ക് വെള്ളവും ഓക്സിജനും നൽകുന്നുണ്ട്. ഡോക്ടർമാരും സ്ഥലത്തെത്തിയിട്ടുണ്ട്. ജെസിബി ഉൾപ്പെടയുള്ള സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്നും മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP