Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത് ആറ് മണിക്കൂർ; അഞ്ച് ഭീകരരെ വധിച്ചു

ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത് ആറ് മണിക്കൂർ; അഞ്ച് ഭീകരരെ വധിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: തെക്കൻ കശ്മീരിന്റെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷ സേന അഞ്ച് ഭീകരരെ വധിച്ചു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ കമാൻഡർ ഫറൂഖ് അസദ് നല്ലിയും ഒരു വിദേശിയും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സേന വധിച്ചത്. റെബാൻ എന്ന പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ സേന സ്ഥലത്തെത്തിയത്. പരിശോധനയ്ക്കിടെ ഭീകരർ സേനയ്ക്ക് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് സിആർപിഎഫ് വക്താവ് പറഞ്ഞു. ഏറ്റുമുട്ടൽ ആറ് മണിക്കൂർ നീണ്ടു.

ഏറ്റുമുട്ടലിനിടെ സൈന്യത്തിനുനേരെ കല്ലേറ് ഉണ്ടായെന്നും കൂടുതൽ സുരക്ഷാ സേനാംഗങ്ങളെ സ്ഥലത്ത് എത്തിക്കുകയും പ്രദേശത്തെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തശേഷമാണ് ഭീകരരെ വധിക്കാൻ കഴിഞ്ഞതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന സൗത്ത് കശ്മീരിലെ ഷോപിയാനിലുള്ള റബാൻ പ്രദേശത്ത് തിരച്ചിൽ തുടങ്ങിയത്. ഇതിനിടെ സുരക്ഷാ സേനക്കുനേരെ ഭീകരർ വെടിവെപ്പ് നടത്തി. ആയുധം താഴെവെക്കാനും കീഴടങ്ങാനും സുരക്ഷാ സേന ആവശ്യപ്പെട്ടുവെങ്കിലും ഭീകരർ ചെവിക്കൊണ്ടില്ല. അവർ വെടിവെപ്പ് തുടർന്നു. സുരക്ഷാ സേന തിരിച്ചടിച്ചതോടെയാണ് അഞ്ച് ഭീകരർ കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം കശ്മീരിലെ കുൽഗാമിൽ രണ്ട് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP