Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിലെ രാസനിർമ്മാണശാലയിലെ സ്ഫോടനത്തിൽ അഞ്ച് ജീവനക്കാർ മരിച്ചു; മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ; രക്ഷാപ്രവർത്തനം തുടരുന്നു

ഗുജറാത്തിലെ രാസനിർമ്മാണശാലയിലെ സ്ഫോടനത്തിൽ അഞ്ച് ജീവനക്കാർ മരിച്ചു; മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ; രക്ഷാപ്രവർത്തനം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഗാന്ധിനഗർ: ഗുജറാത്തിലെ രാസനിർമ്മാണശാലയിലെ സ്ഫോടനത്തിൽ അഞ്ച് ജീവനക്കാർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. 57 പേർക്ക് പരിക്കേറ്റു. ഗുജറാത്തിലെ പ്രധാന വ്യവസായ മേഖലയായ ദാഹേജിലെ യശാശ്വി രസായൻ എന്ന സ്വകാര്യ ഫാക്ടറിയിലാണ് സംഭവം. തീപിടുത്തത്തിൽ ഫാക്ടറി പൂർണമായും കത്തിനശിച്ചു. ഫാക്ടറിയിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർ മരിച്ചെന്നും അമ്പതിലധികം വരുന്ന ജീവനക്കാർക്ക് പൊള്ളലേറ്റെന്നും എല്ലാവരെയും ആശുപത്രിയിലെക്ക് മാറ്റിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ബോയിലർ സ്‌ഫോടനത്തെ തുടർന്നുണ്ടായ തീപ്പിടിത്തത്തിലാണ് 57 തൊഴിലാളികൾക്ക് പരിക്കേറ്റത്. ഇവരെ വഡോദരയ്ക്ക് സമീപമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

വ്യവസായ ആവശ്യങ്ങൾക്കായി 15ഓളം രാസവസ്തുക്കൾ നിർമ്മിക്കുന്ന കമ്പനിയാണ് യശാശ്വി രസായൻ. കെമിക്കൽ ഫാക്ടറിയായതിനാൽ വിഷമയമായ പുക അന്തരീക്ഷത്തിലെത്തുന്നത് ജനങ്ങളെ ഗുരുതരമായി ബാധിച്ചേക്കാം. ഇതിനാൽ ഫാക്ടറിക്ക് സമീപമുള്ള രണ്ടു ഗ്രാമങ്ങളിലെ മുഴുവൻ ജനങ്ങളെയും മാറ്റി പാർപ്പിച്ചുവെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം ആന്ധ്രാ പ്രദേശിലെ എൽ ജി പോളിമേഴ്‌സിലുണ്ടായ വിഷവാതക ചോർച്ചയിൽ 11 പേർ മരിക്കുകയും വാതകം ശ്വസിച്ച് അസ്വസ്ഥതയിലായ 200 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പോളിസ്റ്റിറീൻ എന്ന വിഷ വാതകമാണ് വിശാഖപട്ടണത്തെ എൽ.ജി പോളിമേഴ്‌സിൽ നിന്നും ചോർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP