Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ആറാം ക്ലാസുകാരിയെ അദ്ധ്യാപകരും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചത് അശ്ലീല വീഡിയോ കാണിച്ച ശേഷം; ബോധരഹിതയായ പെൺകുട്ടിയെ കണ്ടെത്തിയതോടെ പ്രധാനാധ്യാപകൻ ശ്രമിച്ചത് സംഭവം മൂടിവെക്കാനും; പ്രതികൾ അഞ്ചുപേരെയും അറസ്റ്റ് ചെയ്ത് പൊലീസും

ആറാം ക്ലാസുകാരിയെ അദ്ധ്യാപകരും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചത് അശ്ലീല വീഡിയോ കാണിച്ച ശേഷം; ബോധരഹിതയായ പെൺകുട്ടിയെ കണ്ടെത്തിയതോടെ പ്രധാനാധ്യാപകൻ ശ്രമിച്ചത് സംഭവം മൂടിവെക്കാനും; പ്രതികൾ അഞ്ചുപേരെയും അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ആറാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത് അദ്ധ്യാപകർ അടക്കം അഞ്ചുപേർ. സംഭവം പുറത്ത് പറയില്ലെന്ന് പെൺകുട്ടിയുടെ അമ്മയെ കൊണ്ട് സത്യം ചെയ്യിച്ച് പ്രധാനാധ്യാപകനും. എന്നാൽ, പീഡന വിവരം അറിഞ്ഞെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നന്ദെഡ് ജില്ലയിലാണ് സംഭവം. ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പിടിയിലാവർക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. കുട്ടിയുടെ അദ്ധ്യാപകരും അവരുടെ സുഹൃത്തുക്കളും ചേർന്നാണ് കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനാണെന്ന് പറഞ്ഞാണ് അദ്ധ്യാപകരും കൂട്ടുകാരും പെൺകുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് ഇവർ അശ്ലീല ചിത്രം കാണിച്ചുകൊടുക്കുകയായിരുന്നു. ഭയന്നുപേയ പെൺകുട്ടിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തു. കുട്ടി ബോധരഹിതയായപ്പോൾ ഇവർ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു.

സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും ബന്ധുക്കളും തെരച്ചിൽ ആരംഭിച്ചു. തിരിച്ചിലിൽ മാതാപിതാക്കളാണ് കുട്ടിയെ കണ്ടെത്തിയത്. ബോധരഹിതയായി കിടന്ന കുട്ടിക്ക് പ്രാഥമിക ചികിത്സകൾ നൽകിയതോടെ കുട്ടി കാര്യങ്ങൾ അമ്മയോട് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ ആദ്യം പ്രധാനാധ്യപകനോട് പരാതിപ്പെട്ടു. എന്നാൽ, പൊലീസിൽ പരാതിപ്പെടാൻ പ്രധാനാധ്യാപാകൻ വിസ്സമ്മതിച്ചു. അമ്മയോട് പൊലീസിൽ പരാതിപ്പെടില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ചാണ് പ്രധാനാധ്യാപകൻ വിട്ടതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, സംഭവം പൊലീസ് അറിഞ്ഞ് നേരിട്ടെത്തി മാതാപിതാക്കളിൽ നിന്ന് മൊഴിയെടുക്കുകയും പരാതി എഴുതി വാങ്ങുകയും ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP