Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഹാരാഷ്ട്രയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി മുതൽ ആഴ്‌ച്ചയിൽ അഞ്ച് ദിവസം മാത്രം ജോലി; ഓരോ ദിവസവും 45 മിനിറ്റ് അധികം ജോലി ചെയ്യണം; പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് ഈ മാസം 29ന്

മഹാരാഷ്ട്രയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി മുതൽ ആഴ്‌ച്ചയിൽ അഞ്ച് ദിവസം മാത്രം ജോലി; ഓരോ ദിവസവും 45 മിനിറ്റ് അധികം ജോലി ചെയ്യണം; പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് ഈ മാസം 29ന്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ജനപ്രിയ പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്രയിലെ സർക്കാർ ജീവനക്കാർക്ക് ഇനിമുതൽ ആഴ്ചയിൽ അഞ്ച് ദിവസംമാത്രം ജോലിചെയ്താൽ മതി. എന്നാൽ, ഓരോ ദിവസത്തെയും ജോലി സമയം 45 മിനിട്ട് വർധിപ്പിക്കും. രാജസ്ഥാൻ, ബിഹാർ, പഞ്ചാബ്, ഡൽഹി, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസം മാത്രമാണ് ജോലി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തൊഴിൽ ദിനങ്ങൾ കുറക്കാൻ തീരുമാനമെടുത്തത്. പുതിയ തീരുമാനത്തോടെ വെള്ളവും വൈദ്യുതിയും ഇന്ധനവും ലാഭിക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു.

20 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിൽ മുംബൈയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിസമയം രാവിലെ 9.45 മുതൽ വൈകീട്ട് 5.30 വരെയാണ്. മഹാരാഷ്ട്രയിലെ മറ്റുസ്ഥലങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് 5.45 വരെയും. ഫെബ്രുവരി 29 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.

പുതിയ തീരുമാനം നടപ്പാക്കുന്നതോടെ രാവിലെ 9.45 മുതൽ വൈകിട്ട് 6.15 വരെയാവും എല്ലാ സർക്കാർ ജീവനക്കാരുടെ ജോലി സമയം. പൊലീസ് അഗ്‌നിശമന സേന, കോളേജ് അദ്ധ്യാപകർ, പോളിടെക്നിക്ക് അദ്ധ്യാപകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP