Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെള്ളത്തിനടിയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ ഹോട്ടൽ 'വെള്ളത്തിലായി'; അനുമതി തേടാത്ത ഹോട്ടലിന്റെ പ്രവർത്തനം രണ്ടു ദിവസത്തിനകം നിർത്തിച്ചത് അഹമ്മദാബാദ് നഗരസഭ

വെള്ളത്തിനടിയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ ഹോട്ടൽ 'വെള്ളത്തിലായി'; അനുമതി തേടാത്ത ഹോട്ടലിന്റെ പ്രവർത്തനം രണ്ടു ദിവസത്തിനകം നിർത്തിച്ചത് അഹമ്മദാബാദ് നഗരസഭ

അഹമ്മദാബാദ്: വെള്ളത്തിനടിയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ ഹോട്ടൽ എന്ന ഖ്യാതിയുമായി പ്രവർത്തനം ആരംഭിച്ച റെസ്റ്റോറന്റ് രണ്ടുദിവസത്തിനുള്ളിൽ അടച്ചുപൂട്ടി. അനുമതി തേടിയില്ലെന്ന കാരണത്താൽ ഹോട്ടലിന്റെ പ്രവർത്തനം തടഞ്ഞത് അഹമ്മദാബാദ് നഗരസഭയാണ്.

അഹമ്മദാബാദിൽ ആരംഭിച്ച 'റിയൽ പോസിഡോൺ' എന്ന റെസ്‌റ്റോറന്റാണ് അടച്ചത്. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനാണ് റെസ്‌റ്റോറന്റിന് അടച്ചു പൂട്ടൽ ഉത്തരവ് കൈമാറിയത്.

ടൗൺ പ്ലാനിങ് നിയമങ്ങൾ പ്രകാരം റെസ്‌റ്റോറന്റിന് അനുമതി തേടിയിരുന്നില്ലെന്ന് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ വെളിപ്പെടുത്തി. ഇതേതുടർന്നാണ് റെസ്‌റ്റോറന്റിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയത്. നിയമപരമായ അനുമതികൾ ലഭിക്കുന്നത് വരെ അടച്ചുപൂട്ടൽ ഉത്തരവ് നിലനിൽക്കുമെന്നും മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി.

അതേസമയം റെസ്‌റ്റോറന്റിലേക്ക് വെള്ളം ചോരുന്നതിനെ തുടർന്നാണ് താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചതെന്നാണ് റെസ്‌റ്റോറന്റിന്റെ ഉടമയായ ഭരത് ഭട്ടിന്റെ വാദം. വെള്ളത്തിനടിയിൽ ഇരുപതടി ആഴത്തിൽ നിർമ്മിച്ച റെസ്‌റ്റോറന്റിൽ 32 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. രണ്ടര കോടി രൂപ ചെലവിൽ നിർമ്മിച്ച വെജിറ്റേറിയൻ റെസ്‌റ്റോറന്റിൽ ഇന്ത്യൻ വിഭവങ്ങളും മെക്‌സിക്കൻ, തായ് വിഭവങ്ങളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP