Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ ട്രാൻസ്‌ജെൻഡർ അപ്‌സര റെഡ്ഡി എഐസിസി ജനറൽ സെക്രട്ടറി; ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽനിന്നൊരാൾ എഐസിസി ജനറൽ സെക്രട്ടറിയാകുന്നത് ചരിത്രത്തിൽ ആദ്യം

ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ ട്രാൻസ്‌ജെൻഡർ അപ്‌സര റെഡ്ഡി എഐസിസി ജനറൽ സെക്രട്ടറി; ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽനിന്നൊരാൾ എഐസിസി ജനറൽ സെക്രട്ടറിയാകുന്നത് ചരിത്രത്തിൽ ആദ്യം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ അപ്‌സര റെഡ്ഡിയെ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽനിന്നൊരാൾ എഐസിസി ജനറൽ സെക്രട്ടറിയാകുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയാണ് മഹിളാകോൺഗ്രസ് പ്രസിഡന്റും എംപിയുമായ സുഷ്മിത ദേവിന്റെ സാന്നിദ്ധ്യത്തിൽ അപ്സര റെഡ്ഡിക്ക് നിയമനം നൽകിയത്.

കോളേജ് കാലഘട്ടം മുതൽ സാമൂഹിക പ്രവർത്തകയെന്ന നിലയിൽ പ്രസിദ്ധയാണ് അപ്സര റെഡ്ഡി. തമിഴ്‌നാട്ടിലെ കുട്ടികൾക്കെതിരായ അതിക്രമത്തിനെതിരെ പോരാടി വാർത്താമാധ്യമങ്ങളിൽ നിറഞ്ഞവ്യക്തിയാണ് ഇവർ.

എഐഎഡിഎംകെ പ്രവർത്തകയായിരുന്ന അപ്‌സര റെഡ്ഡി അടുത്തിടെയാണ് കോൺഗ്രസിൽ ചേർന്നത്.വികെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാർട്ടി യോഗത്തിൽ പ്രതിഷേധിച്ചാണ് അപ്‌സര അണ്ണാ ഡിഎംകെ വിട്ടത്. പന്നീർ ശെൽവത്തിനെതിരെയും അവർ രൂക്ഷമായി വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP