Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാമൂഴത്തിൽ മോദി സർക്കാരിന്റെ ആദ്യ തീരുമാനം രാജ്യത്തിനായി ജീവത്യാഗം ചെയ്തവർക്കായി; ജവാന്മാരുടെ മക്കൾക്ക് നൽകുന്ന പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് തുക വർധിപ്പിക്കും; ആൺകുട്ടികൾക്ക് 25 ശതമാനവും പെൺകുട്ടികൾക്ക് 33 ശതമാനവും വർധന; ആദ്യ ഉത്തരവ് വീര സൈനികർക്കുള്ള ആദരം

രണ്ടാമൂഴത്തിൽ മോദി സർക്കാരിന്റെ ആദ്യ തീരുമാനം രാജ്യത്തിനായി ജീവത്യാഗം ചെയ്തവർക്കായി; ജവാന്മാരുടെ മക്കൾക്ക് നൽകുന്ന പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് തുക വർധിപ്പിക്കും; ആൺകുട്ടികൾക്ക് 25 ശതമാനവും പെൺകുട്ടികൾക്ക് 33 ശതമാനവും വർധന; ആദ്യ ഉത്തരവ് വീര സൈനികർക്കുള്ള ആദരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കൾക്ക് നൽകുന്ന പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് തുക വർധിപ്പിപ്പിക്കാൻ രണ്ടാമൂഴത്തിൽ മോദി സർക്കാരിന്റെ ആദ്യ തീരുമാനം. ദേശീയ പ്രതിരോധ ഫണ്ടിൽ നിന്നുള്ള സ്‌കോളർഷിപ്പ് പദ്ധതിയിൽ സുപ്രധാന മാറ്റങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഇന്നുചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ആദ്യ തീരുമാനമെടുത്തത്.

ആൺകുട്ടികൾക്ക് 25 ശതമാനവും പെൺകുട്ടികൾക്ക് 33 ശതമാനവും സ്‌കോളർഷിപ്പ് തുക വർധിപ്പിച്ചു. അങ്ങനെ വരുമ്പോൾ ആൺകുട്ടികൾക്ക് 500 രൂപയും പെൺകുട്ടികൾക്ക് 750 രൂപയും കൂടും. ഇതോടെ ആൺകുട്ടികൾക്ക് പ്രതിമാസം 2500 രൂപയും പെൺകുട്ടികൾക്ക് 3000 രൂപയുമാണ് ലഭിക്കുക.സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളേയും പദ്ധതിയിൽ ചേർത്തതാണ് മറ്റൊരു സുപ്രധാന മാറ്റം.

വീരമൃത്യ വരിച്ച ജവാന്മാരുടെ മക്കൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പാണിത്. തുക വർധിപ്പിക്കുന്നതോടെ നേരത്തെ ഇത് യഥാക്രമം 2000 രൂപയും 2250 രൂപയുമായിരുന്നു. തീവ്രവാദി - നക്‌സൽ ആക്രമണങ്ങളിൽ വീരമൃത്യു വരിക്കുന്ന സംസ്ഥാന പൊലീസ് സേനാംഗങ്ങളുടെ മക്കളെ കൂടി പദ്ധതി ഉൾപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. രണ്ടാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗമാണ് ചേർന്നത്. രാജ്യത്തെ സംരക്ഷിക്കുന്നവർക്ക് വേണ്ടിയാണ് ആദ്യ തീരുമാനമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

സാമ്പത്തിക രംഗത്തെ വൻപരിഷ്‌കരണവും കാർഷിക മേഖലയുടെ ഉത്തേജനവും ലക്ഷ്യമിട്ടുള്ള നൂറു ദിന കർമപരിപാടിയും വൈകാതെ പ്രഖ്യാപിക്കും. എയർ ഇന്ത്യയുൾപ്പെടെയുള്ള 42 പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കും.കർഷകർക്ക് 6000 രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന പി.എം. കിസാൻ പദ്ധതി ഭൂപരിധിയില്ലാതെ നടപ്പാക്കും. തുടങ്ങിയവയാണ് നൂറു ദിന കർമപദ്ധതിയിലെ സുപ്രധാന നിർദ്ദേശങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP