Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാഹിയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത് യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ 68കാരിക്ക്; ആദ്യ കേസ് റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത വർധിപ്പിച്ച് കേന്ദ്രഭരണ പ്രദേശം

മാഹിയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത് യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ 68കാരിക്ക്; ആദ്യ കേസ് റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത വർധിപ്പിച്ച് കേന്ദ്രഭരണ പ്രദേശം

മറുനാടൻ മലയാളി ബ്യൂറോ

മാഹി: മാഹിയിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ 68കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമാണ് മാഹി. ഇവിടെ കൊറോണ ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

ആഴ്ചകൾക്ക് മുൻപാണ് ഇവർ മാഹിയിൽ എത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവരിൽ കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ മാഹിയിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബാറുകൾ അടച്ചിടാൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഈ മാസം 31 വരെ ബാറുകൾ അടച്ചിടാനാണ് തീരുമാനിച്ചത്.

മാഹിയോട് ചേർന്ന് കിടക്കുന്ന കേരളത്തിൽ 24 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറത്തും കാസർകോഡുമായി പുതുതായി മൂന്നുകേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നത്. 12740 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP