Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡീസലും പെട്രോളും തള്ളുന്ന വിഷപ്പുകയിൽനിന്ന് രക്ഷപ്പെടാം; രാജ്യത്തെ ആദ്യ ബയോഗ്യാസ് ബസ് കോൽക്കത്തയിൽ ഓടിത്തുടങ്ങി; 55 പേർക്കു സഞ്ചരിക്കാവുന്ന ബസിലെ യാത്രാക്കൂലി വെറും ഒരു രൂപ മാത്രം

ഡീസലും പെട്രോളും തള്ളുന്ന വിഷപ്പുകയിൽനിന്ന് രക്ഷപ്പെടാം; രാജ്യത്തെ ആദ്യ ബയോഗ്യാസ് ബസ് കോൽക്കത്തയിൽ ഓടിത്തുടങ്ങി; 55 പേർക്കു സഞ്ചരിക്കാവുന്ന ബസിലെ യാത്രാക്കൂലി വെറും ഒരു രൂപ മാത്രം

കൊൽക്കത്ത: ചാണകത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ ഗ്യാസ് ഇന്ധനമാക്കുന്ന ബസ് സർവീസ് നടത്തി ചരിത്ര നേട്ടെകൊയ്ത് ഇന്ത്യ. ഇത്തരത്തിലെ ആദ്യ ബസ് കൊൽത്തയിലെ അൾട്ടഡങ്ക-ഗരിയ റൂട്ടിൽ 17.5 കിലോമീറ്റർ ഓടിച്ചാണ് സർവ്വീസ് ആരംഭിച്ചത്. വെറും ഒരു രൂപയ്ക്ക് ഈ ബസിൽ യാത്ര ചെയ്യാമെന്നതാണ് പ്രധാന സവിശേഷത, നിലവിൽ 12-17 കിലോമീറ്ററിന് 6 രൂപയാണ് സംസ്ഥാനത്തെ മറ്റു ബസുകളിലെ മിനിമം നിരക്ക്.

കേന്ദ്ര പാരമ്പര്യേത ഊർജ വകുപ്പിന്റെ സെൻട്രൽ സബ്സിഡി പദ്ധതിയുടെ ഭാഗമായി ഫീനിസ്‌ക്‌സ് ഇന്ത്യ റിസേർച്ച് ഡെവലപ്‌മെന്റ് ഗ്രൂപ്പാണ് പദ്ധതി നടപ്പാക്കിയത്. അശോക് ലെയ്‌ലാൻഡ് കമ്പനിയുടെ ബസിലാണ് ബയോഗ്യാസ് പരീക്ഷണം നടത്തിയത്. ചാണകത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് ആണ് പ്രധാന ഇന്ധനം. 55 പേർക്കു ബസിൽ സഞ്ചരിക്കാം്. ഇത്തരത്തിൽ പുറത്തിറങ്ങുന്ന രാജ്യത്തെ ആദ്യ ബസാണിത്.

ഒരു കിലോഗ്രാം ബയോഗ്യാസിൽ ആറ് കിലോമീറ്റർ ദൂരം പിന്നിടാൻ ബസിനു സാധിക്കും. പരമാവധി 30 രൂപ ചെലവിൽ ഒരു കിലോ ബയോഗ്യാസ് ഉൽപ്പാദിപ്പിക്കാൻ കഴിയും. 80 കിലോഗ്രാം ബയോഗ്യാസ് വരെ ഇന്ധനടാങ്കിൽ സംഭരിക്കാം, അതായത് ഫുൾടാങ്ക് ബയോഗ്യാസിൽ 480 കിലോമീറ്റർ യാത്ര ചെയ്യാം.

കൊൽത്തയിലെ അൾട്ടഡങ്ക-ഗരിയ റൂട്ടിൽ 17.5 കിലോമീറ്റർ ഓടിച്ചാണ് ബയോഗ്യാസ് ബസിന്റെ ആദ്യ സർവ്വീസ് ആരംഭിച്ചത്. സംഗതി ബയോഗ്യാസ് ആണെങ്കിലും ജർമൻ ടെക്നോളജി എഞ്ചിനാണ് ബസിന് കരുത്തേകുന്നത്. ചാണക ബയോഗ്യാസിലെ വിഷരഹിത മീഥെൻ വാതകമാണ് ഇന്ധനമാക്കി മറ്റുന്നത്.

ഏകദേശം 13 ലക്ഷം രൂപയാണ് ബയോഗ്യാസ് ബസിന്റെ ആകെ നിർമ്മാണ ചെലവ്. ഈ വർഷം അവസാനത്തോടെ സംസ്ഥാത്തെ വിവിധ ഭാഗങ്ങളിൽ ഇത്തരം പതിനാറ് ബസുകൾ സർവ്വീസ് നടത്താനാണ് ഫീനിക്സ് ഗ്രൂപ്പിന്റെ ലക്ഷ്യം. രണ്ടു വർഷം മുമ്പ് ബ്രിട്ടനിലാണ് ആദ്യ ബയോഗ്യാസ് ബസ് ഓടിത്തുടങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP