Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവസാന വർഷ ഫലമറിയുന്നതിനും ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായി 11 വർഷം കാത്തിരുന്നു; ക്ഷമ സഹിച്ച വിദ്യാർത്ഥി സർവകലാശാല ആസ്ഥാനത്തിന് തീയിട്ടു; തെലങ്കാന എംഎസ് സർവകലാശാല വിദ്യാർത്ഥിയായിരുന്ന ചന്ദ്രമോഹനാണ് തീ കൊളുത്തിയത്

അവസാന വർഷ ഫലമറിയുന്നതിനും ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായി 11 വർഷം കാത്തിരുന്നു; ക്ഷമ സഹിച്ച വിദ്യാർത്ഥി സർവകലാശാല ആസ്ഥാനത്തിന് തീയിട്ടു; തെലങ്കാന എംഎസ് സർവകലാശാല വിദ്യാർത്ഥിയായിരുന്ന ചന്ദ്രമോഹനാണ് തീ കൊളുത്തിയത്

മറുനാടൻ മലയാളി ബ്യൂറോ

വഡോദ: ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതിനെത്തുടർന്ന് സർവകലാശാല ആസ്ഥാനത്തിന് മുൻ വിദ്യാർത്ഥി തീയിട്ടു. അവസാന വർഷ ഫലമറിയുന്നതിനും ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായുള്ള കാത്തിരുപ്പ് 11 വർഷം നീണ്ടതിനെത്തുടർന്ന് ക്ഷമനഃശിച്ച, ചന്ദ്രമോഹനെന്ന മുൻ വിദ്യാർത്ഥിയാണ് സർവകലാശാല ആസ്ഥാനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തെലങ്കാനയിലെ വാറങ്കൽ സ്വദേശിയായ ചന്ദ്രമോഹൻ എംഎസ് സർവകലാശാലയിൽ 2007 കാലഘട്ടത്തിൽ ഫൈൻ ആർട്‌സ് വിദ്യാർത്ഥിയായിരുന്നു

വിദ്യാഭ്യാസ കാലഘട്ടത്തിൽ ചന്ദ്രമോഹന്റെ ഒരു ചിത്ര പ്രദർശനം വിവാദത്തിനിടയാക്കിയിരുന്നു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആഭാസകരമായി ചിത്രീകരിച്ചെന്ന ആരോപണത്തെത്തുടർന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതിഷേധവും ചന്ദ്രമോഹനെതിരെയുണ്ടായി. കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കാൻ വരെ ഈ ചിത്രപ്രദർശനം കാരണമായിരുന്നു
പഠനം പൂർത്തിയാക്കി 11 വർഷം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റിനു കാലതാമസം നേരിട്ടതിന്റെ കാരണം അറിയാൻ സർവകലാശാല വൈസ് ചാൻസലറായ പരിമൾ വ്യാസിനെ കാണാനെത്തിയതായിരുന്നു മോഹൻ. യൂണിവേഴ്‌സിറ്റി അധികൃതർക്ക് ഒട്ടേറെ കത്തുകളെഴുതിയെങ്കിലും യാതൊരു പ്രതികരണവുമില്ലായിരുന്നുവെന്നും മോഹൻ ആരോപിക്കുന്നു.

വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നടന്ന തർക്കത്തിനെത്തുടർന്ന് ഇയാൾ ഒരു കുപ്പി പെട്രോളുമായി വന്ന് ഓഫിസ് കെട്ടിടത്തിലെ സോഫയിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സർവകലാശാല സിൻഡിക്കേറ്റ് അംഗമായ ജിഗാർ ഇനാമ്ദാറിന് തീപ്പിടിത്തത്തിൽ ചെറിയ പരുക്കേറ്റതായും പൊലീസ് പറയുന്നു.

മോഹനെ അറസ്റ്റു ചെയ്തതായും കോടതിയിൽ ഉടൻ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. വളരെ സങ്കടകരമായ സംഭവമാണ് നടന്നതെന്ന് വിസി പ്രതികരിച്ചു. താൻ ഗാന്ധിനഗറിൽ ആയിരുന്നു. ചന്ദ്രമോഹൻ ഒരു ദിവസം കൂടി കാത്തിരുന്നാൽ മതിയായിരുന്നുവെന്നും സർവകലാശാല വിസി പ്രതികരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP