Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസാമിൽ എണ്ണ കിണറിൽ വൻ തീപിടുത്തം; അഗ്നിബാധ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എണ്ണ കിണറിൽ

മറുനാടൻ ഡെസ്‌ക്‌

ഗോഹട്ടി: ആസാമിലെ ടിൻസുകിയ ജില്ലയിൽ വാതകച്ചോർച്ചയുണ്ടായ എണ്ണക്കിണറിൽ വൻ തീപിടിത്തം. ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കിണറിലാണ് തീപിടിത്തം ഉണ്ടായത്. ദേശീയ ദുരന്തനിവലാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

കഴിഞ്ഞ 14 ദിവസമായി എണ്ണക്കിണറിൽനിന്നും വാതകച്ചോർച്ചയുണ്ടായിരുന്നു. സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു.

ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ വിദഗ്ധരും എഞ്ചിനീയർമാരും വാതക, എണ്ണ ചോർച്ച നിയന്ത്രിക്കാൻ ശ്രമിച്ചുവരുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. 1,610 കുടുംബങ്ങളെ നേരത്തെ തന്നെ പ്രദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചിരുന്നു. എണ്ണ ചോർച്ചയുണ്ടായതിനെ തുടർന്ന് പ്രദേശത്തെ നിരവധി മത്സ്യങ്ങളും ഡോൾഫിനുകളും പക്ഷികളും ചത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP