Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാട്ടിൽ രാസവസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിൽ വൻതീപിടുത്തം; 26 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു; ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിൽ വൻതീപിടിത്തം.ചെന്നൈയ്ക്കു സമീപം മാതവരത്തെ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ചികിത്സാ ആവശ്യത്തിനായുള്ള രാസവസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിച്ചത്.

26 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമാകുമെന്നും മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും തമിഴ്‌നാട് ഫയർ ആൻഡ് റെസ്‌ക്യൂ അഡീഷണൽ ഡയറക്ടർ ശൈലേന്ദ്ര ബാബുവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയയാ എഎൻഐ റിപ്പോർട്ട് ചെയ്തു. അഞ്ഞൂറോളം അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP