Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഖ്‌നൗവിൽ വീടിന് തീപിടിച്ച് ആറ് മാസം പ്രായമുള്ള കുരുന്നടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം; എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം; വീട് ഗ്യാസ് സ്റ്റൗ ഉപകരണങ്ങളുടെ ഗോഡൗണായി ഉപയോഗിച്ചിരുന്നുവെന്നും അധികൃതർ

ലഖ്‌നൗവിൽ വീടിന് തീപിടിച്ച് ആറ് മാസം പ്രായമുള്ള കുരുന്നടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം; എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം; വീട് ഗ്യാസ് സ്റ്റൗ ഉപകരണങ്ങളുടെ ഗോഡൗണായി ഉപയോഗിച്ചിരുന്നുവെന്നും അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: തീപിടുത്തത്തിൽ ആറ് മാസം പ്രായമുള്ള കുഞ്ഞടക്കം ഒരേ കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു. ലഖ്‌നൗവിലെ ഇന്ദിരാ നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ റാം വിഹാർ ഫേസ് 2വിലാണ് അപകടമുണ്ടായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച രാത്രിയായിരുന്നു സംഭവം. എസി ഓൺ ആക്കിയാണ്് ഇവർ കിടന്നുറങ്ങിയിരുന്നത്. എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാവാം അപകടത്തിന് പിന്നിലെന്നാണ് കരുതുന്നത്. മാത്രമല്ല ഇവർ താമസിച്ചിരുന്ന വീട്ടിൽ എൽപിജി സ്റ്റൗവും അനുബന്ധ സാമഗ്രികളും സൂക്ഷിച്ച് വച്ചിരുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും എന്താണ് സംഭവിച്ചത് എന്നതിൽ ഒരാഴ്‌ച്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും ലഖ്‌നൗ പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് പുറത്ത് വിട്ട വിവരമനുസരിച്ച് സുമിത് സിങ് ഭാര്യ ജൂലി, സഹോദരി വന്ദന, അനന്തരവൾ ബബ്‌ലു ആറ് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഏറെ നേരമെടുത്താണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ തീയണച്ചത്.

ഇവരാണ് ഈ വീട് ഗ്യാസ് സ്റ്റൗ ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഇടമാണെന്ന് കണ്ടെത്തിയത്. എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമായു കരുതുന്നത്. കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് ഇവർ അബോധാവസ്ഥയിലായിരുന്നിരിക്കാമെന്നും അങ്ങനെയാകാം തീപ്പൊള്ളൽ ഏറ്റെതെന്നുമാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP