Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുജറാത്തിലെ കോച്ചിങ് സെന്ററിലുണ്ടായ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 23 ആയി; വാണിജ്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകളും അടച്ചിടാൻ നിർദ്ദേശം; സുരക്ഷാ സംവിധാനം വർധിപ്പിച്ചില്ലെങ്കിൽ പ്രവർത്തനം റദ്ദാക്കും; സ്വകാര്യ ആശുപത്രികളിലടക്കം പരിശോധന കർശനമാക്കി അധികൃതർ

ഗുജറാത്തിലെ കോച്ചിങ് സെന്ററിലുണ്ടായ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 23 ആയി; വാണിജ്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകളും അടച്ചിടാൻ നിർദ്ദേശം; സുരക്ഷാ സംവിധാനം വർധിപ്പിച്ചില്ലെങ്കിൽ പ്രവർത്തനം റദ്ദാക്കും; സ്വകാര്യ ആശുപത്രികളിലടക്കം പരിശോധന കർശനമാക്കി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിലുണ്ടായ അഗ്നിബാധയിൽ മരണ സംഖ്യ വർധിക്കുന്നതായി റിപ്പോർട്ട്. ഇതിനോടകം 23 പേർ മരിച്ചുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിനു പിന്നാലെ വാണിജ്യ കെട്ടിട സമുച്ചയങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകളും അടച്ചിടാൻ ഗുജറാത്തിലെ മുൻസിപ്പാലിറ്റികളും കോർപ്പറേഷനുകളും നിർദ്ദേശം നൽകിയിട്ടുണ്ട്. മാത്രമല്ല എല്ലാ കോച്ചിങ് സെന്ററുകളിലും സുരക്ഷ വർധിപ്പിക്കണമെന്നും അല്ലാത്ത പക്ഷം അവയുടെ പ്രവർത്തനനാനുമതി റദ്ദാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കോച്ചിങ് സെന്ററിൽ അഗ്നിബാധയുണ്ടായ പശ്ചാത്തലത്തിൽ ഗുജറാത്തിലെ സ്വകാര്യ ആശുപത്രികൾ എന്നിവ അടക്കമുള്ള എല്ലാ കെട്ടിടങ്ങളിലും സുരക്ഷാ പരിശോധന തുടങ്ങിക്കഴിഞ്ഞു. തലസ്ഥാനമായ ഗാന്ധിനഗറിലെ ലൈബ്രറിയും നാൽപ്പതോളം കോച്ചിങ് സെന്ററുകളും അധികൃതർ പൂട്ടി മുദ്രവച്ചു. അഗ്‌നിബാധയുണ്ടായ കെട്ടിടത്തിൽ ചിത്രരചനാ ക്ലാസ് നടത്തിവന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് കമ്മീഷണർ പറഞ്ഞു.

സൂറത്തിലുണ്ടായ അഗ്നിബാധയിൽ രണ്ട് കടകളും നിരവധി ഇരുചക്ര വാഹനങ്ങളും കത്തി നശിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന ഏഴുപേരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിലും അഞ്ചുപേർ തീവ്രപരിചരണ വിഭാഗത്തിലുമാണ്. തീപിടിത്തമുണ്ടായപ്പോൾ 50 ഓളം കുട്ടികൾ കെട്ടിടത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP