Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപ്പിടിത്തം; മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപ്പിടിത്തം; മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂസ് ഡെസ്‌ക്‌

മുംബൈ: പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സ്മരിക്കുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖംപ്രാപിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Anguished by the loss of lives due to an unfortunate fire at Serum Institute of India. In this sad hour, my thoughts are with the families of those who lost their lives. I pray that the injured recover at the earliest: PM Narendra Modi #SerumInstituteFire pic.twitter.com/JuiMTR4dar

- ANI (@ANI) January 21, 2021

പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിൽ അഞ്ചുപേരാണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം 2.45-ഓടെയാണ് പ്ലാന്റിലെ ടെർമിനൽ ഒന്നിൽ നിർമ്മാണം പുരോഗിക്കുന്ന കെട്ടിടത്തിൽ തീപ്പിടിത്തമുണ്ടായത്.കെട്ടിടത്തിന്റെ നാല്, അഞ്ച് നിലകളിലാണ് തീപ്പിടിത്തമുണ്ടായത്. നാലുപേരെ രക്ഷപ്പെടുത്തി.

The five people who died, were perhaps the workers at the under-construction building. The cause of the fire is yet to be ascertained but it is being speculated that welding, that was going on at the building, caused the fire: Pune Mayor Murlidhar Mohol#SerumInstituteofIndia https://t.co/KmSngS3TI6

- ANI (@ANI) January 21, 2021


തീപ്പിടിത്തമുണ്ടായതുകൊറോണ വാക്സിൻ നിർമ്മാണ യൂണിറ്റുകളുടെ സമീപത്ത് അല്ലാത്തതിനാൽ, കോവിഷീൽഡ് വാക്സിൻ നിർമ്മാണത്തെ അപകടം ബാധിച്ചിട്ടില്ലെന്നാണ് വിവരം. അഗ്‌നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകൾ അപകടത്തിനു പിന്നാലെ പ്രദേശത്ത് എത്തിയിരുന്നു. അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP