Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുജറാത്തിൽ പ്രിന്റിങ് മില്ലിൽ വൻ തീപ്പിടിത്തം; മൂന്ന് തൊഴിലാളികൾ വെന്തുമരിച്ചു; ഷോർട്ട് സർക്യൂട്ടിന് പിന്നാലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ഗുജറാത്തിൽ പ്രിന്റിങ് മില്ലിൽ വൻ തീപ്പിടിത്തം; മൂന്ന് തൊഴിലാളികൾ വെന്തുമരിച്ചു; ഷോർട്ട് സർക്യൂട്ടിന് പിന്നാലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഗാന്ധിനഗർ: ഗുജറാത്തിലെ പ്രിന്റിങ് മില്ലിൽ വൻ തീപ്പിടിത്തം. അപകടത്തിൽ മൂന്ന് തൊഴിലാളികൾ വെന്തുമരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. സൂറത്തിലെ പൾസാന പ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രിന്റിങ് മില്ലിലാണ് തീപ്പിടിത്തമുണ്ടായത്.

പന്ത്രണ്ടോളം അഗ്‌നിശമന യൂണിറ്റുകൾ അപകടസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മൂന്ന് നില കെട്ടിടത്തിനുള്ളിൽ നിന്നും പത്ത് പേരെ ഇതിനോടകം രക്ഷപ്പെടുത്തി. നൂറോളം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചേർന്നാണ് രക്ഷാദൗത്യം നടത്തുന്നത്.

വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമായതെന്ന് കരുതുന്നു. തീപ്പിടിത്തമുണ്ടായതോടെ കെട്ടിടത്തിനുള്ളിലെ രണ്ട് ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചിരുന്നു. ഇത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP