Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണ്ണില്ലാത്ത ഈ ക്രൂരതയുടെ ഉടമയെ തിരിച്ചറിഞ്ഞു; കെട്ടിടത്തിന്റെ മുകളിൽ നിന്നു നായയെ താഴേക്കു വലിച്ചെറിഞ്ഞതു ചെന്നൈയിൽ മെഡിക്കൽ വിദ്യാർത്ഥിയായ ഗൗതം; വീഡിയോ വൈറലായതോടെ ഗൗതവും സുഹൃത്തും ഒളിവിൽപോയി

കണ്ണില്ലാത്ത ഈ ക്രൂരതയുടെ ഉടമയെ തിരിച്ചറിഞ്ഞു; കെട്ടിടത്തിന്റെ മുകളിൽ നിന്നു നായയെ താഴേക്കു വലിച്ചെറിഞ്ഞതു ചെന്നൈയിൽ മെഡിക്കൽ വിദ്യാർത്ഥിയായ ഗൗതം; വീഡിയോ വൈറലായതോടെ ഗൗതവും സുഹൃത്തും ഒളിവിൽപോയി

ചെന്നൈ: കണ്ണില്ലാത്ത ക്രൂരതയുടെ ഉടമയെ തിരിച്ചറിഞ്ഞു. ചെന്നൈ മാതാ മെഡിക്കൽ കോളേജിലെ എസ് ഗൗതം എന്ന വിദ്യാർത്ഥിയാണു നായയെ കെട്ടിടത്തിനു മുകളിൽ നിന്നു താഴേക്കു വലിച്ചെറിഞ്ഞത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഗൗതം ഒളിവിൽ പോയി. വീഡിയോ ചിത്രീകരിച്ചയാളും ഒളിവിലാണ്.

കെട്ടിടത്തിന്റെ മുകളിൽ നിന്നു നായയെ താഴേക്കു വലിച്ചെറിയുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സൈബർ ലോകത്തു പ്രചരിക്കുന്നത്. ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്നു നായയെ വലിച്ചെറിഞ്ഞു കണ്ടു രസിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. നായയെ വലിച്ചെറിഞ്ഞ ആളിനെക്കുറിച്ചു വിവരം തരുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണലും രംഗത്തെത്തിയിരുന്നു.

മൃഗസ്നേഹികളുടെ കണ്ണു നനയിക്കുന്നതാണു പുറത്തുവന്ന വീഡിയോ. നായയുടെ കഴുത്തിൽ പിടിച്ച് താഴേക്ക് വലിച്ചെറിയുന്ന ഇയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലത്ത് വീണ നായ അനക്കമില്ലാത്തെ കിടക്കുന്നതും ദയനീയമായി കരയുന്നതും കണ്ട് ഇയാൾ ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാവിന്റെ സുഹൃത്താണ് വീഡിയോ ചിത്രീകരിച്ചത്.

കരുണയൊട്ടുമില്ലാതെ നായയെ വലിച്ചെറിഞ്ഞ് അതിൽ രസം കണ്ടെത്തുന്ന യുവാവിനെതിരെ നവമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രതിഷേധം കനത്തപ്പോൾ ചെന്നൈ സൈബർ ക്രൈം സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദൃശ്യങ്ങളിൽ യുവാവിന്റെ മുഖം വ്യക്തമായിരുന്നു. വീഡിയോ എന്നാണ് ചിത്രകീരിച്ചതെന്ന് വ്യക്തമല്ല. വാട്സ്ആപ്പിൽ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ഇപ്പോൾ ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള മറ്റു നവമാദ്ധ്യമങ്ങളിലും വൈറലായിട്ടുണ്ട്. ചെന്നൈയിൽ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടത്.

കെട്ടിടത്തിന്റെ മുകളിൽ നിന്ന് നായയെ താഴേക്ക് വലിച്ചെറിഞ്ഞ യുവാവിന് പരമാവധി ശിക്ഷ നൽകണമെന്ന് നടി അപർണ നായർ ആവശ്യപ്പെട്ടു. ഇയാളെ തിരിച്ചറിയുന്നവരുണ്ടെങ്കിൽ എത്രയും വേഗം ലോകത്തെ അറിയിക്കണമെന്നും അപർണ ആവശ്യപ്പെട്ടു

ഈ പ്രവൃത്തി ചെയ്തതുകൊണ്ട് ഇയാളെ തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ലെന്നു തമിഴ് നടൻ ബാലാജി പറഞ്ഞു. പക്ഷേ, ഞാൻ ദൈവത്തോടു പ്രാർത്ഥിക്കും, ഇയാൾ വേഗം മരണത്തിലേക്കു പോകാനെന്നും ബാലാജി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP