Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

റെസിഡൻഷ്യൽ ഫ്‌ളാറ്റിൽ ലൈസൻസില്ലാതെ അനധികൃതമായി ദന്തൽ ക്ലിനിക് പ്രവർത്തനം; പഠന രേഖകൾ പോലും കൈവശമില്ല; വിദേശ ദമ്പതികൾ കുവൈത്തിൽ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ ഫ്‌ളാറ്റിൽ ലൈസൻസില്ലാതെ അനധികൃതമായി ദന്തൽ ക്ലിനിക് നടത്തിയ വിദേശി ദമ്പതികൾ കുവൈത്തിൽ അറസ്റ്റിൽ. ഹവല്ലി പൊലീസ് നടത്തിയ പരിശോധനയിലാണ് സാൽമിയയിലെ അപ്പാർട്ട്മെന്റിൽ ദമ്പതികൾ ക്ലിനിക് നടത്തുന്നതായി കണ്ടെത്തിയത്.

ഫിലീപ്പീൻസ് സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. രേഖകൾ അനുസരിച്ച് ഭർത്താവ് ഒരു കരാർ കമ്പനി ജീവനക്കാരനും ഭാര്യ വീട്ടമ്മയുമാണ്. ദന്ത ചികിത്സയുമായി ബന്ധപ്പെട്ട ആധികാരിക പഠനത്തിന്റെ രേഖകളൊന്നും ഇവരുടെ കൈവശമില്ല. ഇവരുടെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഈജിപ്ത് പൗരനാണ് പൊലീസിൽ പരാതി നൽകിയത്. ക്ലിനിക്കിലേക്ക് ധാരാളം ആളുകൾ ഇടയ്ക്കിടെ വരുന്നത് താമസക്കാർക്ക് ശല്യമാകുന്നതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു.

കുറഞ്ഞ ചെലവിലാണ് ഇവർ സേവനങ്ങൾ നൽകിയിരുന്നത്. ക്ലിനിക് നടത്താൻ ഉപയോഗിച്ച മെഡിക്കൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ലൈസൻസില്ലാതെയാണ് ക്ലിനി നടത്തിയതെന്ന് ദമ്പതികൾ സമ്മതിച്ചു. ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP