Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

42 കൊല്ലം മുമ്പു ചെന്നൈയിൽ പഠിച്ചപ്പോൾ ബന്ധു പീഡിപ്പിച്ചതിന്റെ പേരിൽ പരാതിയുമായി കാനഡയിലെ ശാസ്ത്രജ്ഞ ഇന്ത്യയിൽ എത്തി; തന്റെ ഉറക്കം കളഞ്ഞയാൾ ഇപ്പോഴും മാന്യമായി കഴിയുന്നതിനുള്ള ദുഃഖം മൂലമാണു പരാതിയെന്ന് ഇന്ത്യൻ വംശജ

42 കൊല്ലം മുമ്പു ചെന്നൈയിൽ പഠിച്ചപ്പോൾ ബന്ധു പീഡിപ്പിച്ചതിന്റെ പേരിൽ പരാതിയുമായി കാനഡയിലെ ശാസ്ത്രജ്ഞ ഇന്ത്യയിൽ എത്തി; തന്റെ ഉറക്കം കളഞ്ഞയാൾ ഇപ്പോഴും മാന്യമായി കഴിയുന്നതിനുള്ള ദുഃഖം മൂലമാണു പരാതിയെന്ന് ഇന്ത്യൻ വംശജ

ചെന്നൈ: കാനഡയിലെ പാരിസ്ഥിതിക മന്ത്രാലയത്തിൽ ജോലി ചെയ്തു വരുന്ന 52 കാരിയായ ഇന്ത്യൻ വംശജയായ ശാത്രഞ്ജ കഴിഞ്ഞ ദിവസം ചൈന്നൈയിൽ ബന്ധുവിനെതിരെ പീഡനക്കുറ്റം ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തു. അണ്ണാനഗറിലെ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ബന്ധുവായ യുവാവ് തന്നെ പ പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയിൽ പറയുന്നു. കേസ് ഫയൽ ചെയ്യുന്നതിിനെത്തുടർന്നാണ് യുവതി ഇന്ത്യയിലെത്തിത്.

ബന്ധുവിന്റെ ചൂഷണം ഏഴ് വർഷത്തോളം തുടർന്നിരുന്നു. എന്നിലെ യുവത്യത്തിനു വേണ്ടിയാണ് ഞാൻ ഈ കേസ് രജിസ്റ്റർ ചെയ്തത്. എന്ന് യുവതി പറഞ്ഞു. ചെയ്തത് തെറ്റാണെന്ന് ഒരു ഖേദവുമില്ലാതെ എന്റെ ബന്ധുസമ്മതിക്കുകയും ചെയ്യുന്നുണ്ട്. എന്റെ മറ്റൊരു ബന്ധു കൂടി ഈയാളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ട്. പക്ഷേ അവൾക്ക് ഇപ്പോൾ പ്രതികരിക്കാൻ കഴിയിയില്ല. അവളുെസാഹചര്യം അങ്ങനെയാണ്. യുവതി പറഞ്ഞു.

പലപ്പോഴും ബാലപീഡനത്തിന് ഇരയാക്കുന്നതും ഇരയാകപ്പെടുന്നതും രക്തബന്ധത്തിൽ പെട്ട ആളുകൾ തന്നെയാണ്. പക്ഷേ പലരും ഇത്തരം കാര്യങ്ങൾ പുറത്തു പറയാൻ മടിക്കുന്നു. എന്റെ ഈ തുടക്കം അത്തരക്കാരുടെ മൗനം ഭംജിക്കാൻ ഇടയാക്കും എന്നൊരു വിശ്വാസമുണ്ട്. യുവതി പറഞ്ഞു.

ഈയൊരു സംഭവത്തിന്റെ പേരിൽ ഉറക്കം കിട്ടാത്ത എത്രയോ രാത്രികൾ ഞാൻ തള്ളി നീക്കിയിട്ടുണ്ട്. അതൊക്കെ ഓർക്കാൻ തന്നെ പ്രയാസമുള്ള ഓർമകളാണ്. അയാളുടെ യഥാർത്ഥമുഖം സമൂഹത്തിനു മുന്നിൽ എത്തിച്ചതിന്റെ ചാരിദാർത്ഥ്യത്തിൽ ഇന്നെനിക്കുറങ്ങണം. യുവതി പറഞ്ഞു.

ചെന്നൈയിൽ കൂടാതെ കാനഡയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് യുവതി പറഞ്ഞു. സാമൂഹുകമായ സമ്മർദ്ദഫലമായാണ് കേസ് രജിസ്റ്റർ ചെയ്യാൻ ഇത്രയും നാൾ വൈകിയത്. ഇത്തരം ഒരു കേസിനോട് നിതിന്യായ വ്യവസ്തിതി എങ്ങനെ പ്രതികരിക്കുമെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് നീതി ന്യായ വ്യവസ്ഥിതി കുറച്ചുകൂടി സുതാര്യമാണ്. യുവതി പറഞ്ഞു. ഒരു കുട്ടിയും ബാലപീഡനത്തിന് ഇരയാവരുത്. പീഡനത്തിനിരയാകുന്ന കുട്ടികൾക്ക് അർഹമായ നിതി ലഭിക്കാതേയും പോകരുത്. യുവതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP