Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താകാതിരിക്കാൻ വീണ്ടും വിവാഹം രജിസ്റ്റർ ചെയ്ത് മുസ്ലിം ദമ്പതികൾ; വൃദ്ധ ദമ്പതികൾ പോലും വിവാഹം കഴിക്കുന്നത് കണ്ണടയ്ക്കുന്നത് വരെ ഇന്ത്യക്കാരായി ജീവിക്കാൻ

ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താകാതിരിക്കാൻ വീണ്ടും വിവാഹം രജിസ്റ്റർ ചെയ്ത് മുസ്ലിം ദമ്പതികൾ; വൃദ്ധ ദമ്പതികൾ പോലും വിവാഹം കഴിക്കുന്നത് കണ്ണടയ്ക്കുന്നത് വരെ ഇന്ത്യക്കാരായി ജീവിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താകാതിരിക്കാൻ പശ്ചിമ ബംഗാളിൽ പുനർവിവാഹം കഴിക്കുന്നത് വൃദ്ധ ദമ്പതികൾ വരെ. ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുന്നതിനുള്ള രേഖയായി വിവാഹ സർട്ടിഫിക്കറ്റ് പരിഗണിക്കുന്നതിനാലാണ് ഇത്തരത്തിൽ അനവധി മുസ്ലിം ദമ്പതികൾ വിവാഹം രജിസ്റ്റർ ചെയ്യാൻ വേണ്ടി വീണ്ടും വിവാഹിതരാകുന്നത്. കഴിക്കുന്നതെന്ന് ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 50 വയസ്സിനും 60 വയസ്സിനും മുകളിൽ പ്രായമുള്ള ദമ്പതികളാണ് പുനർവിവാഹം ചെയ്യുന്നത്.

വർഷങ്ങൾക്ക് മുമ്പ് വിവാഹം നടന്നതിനാൽ പലരുടെയും കൈവശം വിവാഹതിരാണെന്ന് തെളിയിക്കുന്ന രേഖകളില്ല. ഇക്കാരണത്താൽ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്താക്കപ്പെടുമോ എന്ന ആശങ്ക മൂലം ഇവർ വീണ്ടും വിവാഹിതരാകുകയാണ്. സൗത്ത് 24 പരഗനാസ് ജില്ലിയിലെ ഭങ്കർ ബ്ലോക്കിലെ രജിസറ്റർ ഓഫീസിൽ 200-ഓളം വിവാഹങ്ങളാണ് കഴിഞ്ഞ മാസം നടന്നത്. ഇവയെല്ലാം തന്നെ ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെട്ടവർ ആയിരുന്നു. ജില്ലയിലാകെ 600 വിവാഹങ്ങളാണ് ഇത്തരത്തിൽ നടന്നത്.

'ദേശീയ പൗരത്വ രജിസ്റ്ററിലുള്ള ഭയം മൂലം നിരവധി പേരാണ് പുനർവിവാഹം ചെയ്യുന്നത്. അമ്പത് വയസ്സിന് മുകളിലുള്ള 150-ഓളം പേരുടെ പുനർവിവാഹമാണ് നടത്തിയത്. 40 വർഷം രജിസ്ട്രാർ ആയി പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്'- ഭങ്കാറിലെ രജിസ്ട്രാർ അബു സെയ്ദ് പറഞ്ഞു. എന്നാൽ ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരിൽ ബിജെപി ഭീതി പരത്തുകയാണെന്നും എൻആർസി ബംഗാളിൽ നടപ്പിലാക്കാൻ നുവദിക്കില്ലെന്നും മമത ബാനർജി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP