Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

അഞ്ചു വർഷം കാത്തിരുന്ന ശേഷം പിറന്നത് പെൺകുഞ്ഞ്; ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി പിതാവ്; അരുംകൊല ചെയ്ത പിതാവിനെ അറസ്റ്റു ചെയ്തു പൊലീസ്

അഞ്ചു വർഷം കാത്തിരുന്ന ശേഷം പിറന്നത് പെൺകുഞ്ഞ്; ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി പിതാവ്; അരുംകൊല ചെയ്ത പിതാവിനെ അറസ്റ്റു ചെയ്തു പൊലീസ്

സ്വന്തം ലേഖകൻ

യമുനനഗർ: അഞ്ചുവർഷം കാത്തിരുന്ന് ലഭിച്ച ആദ്യത്തെ കൺമണിയെ പിതാവ് ശ്വാസം മുട്ടിച്ച് കൊന്നു. പെൺകുഞ്ഞായതിന്റെ പേരിലാണ് ഈ അരുംകൊല നടത്തിയത്. ഹരിയാനയിലെ യമുന നഗറിലെ ബാദി മജ്‌ര ഏരിയയിലാണ് സംഭവം. ഭാര്യയുടെ പരാതിയിൽ ഭർത്താവ് നീരജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നതിനുശേഷം നീരജ് മനോവിഷമത്തിലായിരുന്നുവത്രേ. അമിത മദ്യപാനി കൂടിയായ നീരജ് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു.

2015ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ചുവർഷമായിട്ടും ഇരുവർക്കും കുട്ടികളുണ്ടായിരുന്നില്ല. സെപ്റ്റംബർ 24ന് പെൺകുഞ്ഞ് ജനിച്ചു. തിങ്കളാഴ്ച വീട്ടിലെത്തിയ നീരജ് കുഞ്ഞിന്റെ സമീപം കിടന്നു. പിന്നീട് കാൽ ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തിൽ വെച്ച് അമർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

നീരജ് കുഞ്ഞിനെ കൊലപ്പെടുത്തിയതായി ഭാര്യ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP