Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനേഴുകാരിയായ മകളെ അച്ഛൻ വെടിവെച്ചുകൊന്നത് മദ്യപിക്കരുതെന്ന് പറഞ്ഞതിന്; പതിനഞ്ച് വർഷം മുൻപ് ഭാര്യ ആത്മഹത്യ ചെയ്തതോടെ അടിമയായത് മദ്യപാനത്തിന്; എതിർത്ത മകളെ വക വരുത്തി അൻപത്തി രണ്ടുകാരനായ ഉത്തർപ്രദേശ് സ്വദേശി

പതിനേഴുകാരിയായ മകളെ അച്ഛൻ വെടിവെച്ചുകൊന്നത് മദ്യപിക്കരുതെന്ന് പറഞ്ഞതിന്; പതിനഞ്ച് വർഷം മുൻപ് ഭാര്യ ആത്മഹത്യ ചെയ്തതോടെ അടിമയായത് മദ്യപാനത്തിന്; എതിർത്ത മകളെ വക വരുത്തി അൻപത്തി രണ്ടുകാരനായ ഉത്തർപ്രദേശ് സ്വദേശി

മറുനാടൻ മലയാളി ബ്യൂറോ

സംഭൽ: മദ്യപിക്കരുതെന്ന് പറഞ്ഞതിന് പതിനേഴുകാരിയായ മകളെ അച്ഛൻ വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലെ ബന്ദരായി സ്വദേശിയായ നേംസിങ് ആണ് മകൾ നിതേഷയെ കൊന്നത്. കുടിക്കുന്നതിനെ എതിർത്ത മകളെ നേംസിങ് നാടൻ കൈത്തോക്കുകൊണ്ട് തൊട്ടടുത്തുനിന്ന് വെടിവെക്കുകയായിരുന്നു. ഒച്ചകേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് നിതേഷയെ വെടിയേറ്റനിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായില്ല.

15 വർഷംമുമ്പ് നേംസിങ്ങിന്റെ ഭാര്യ ആത്മഹത്യചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇയാൾ സ്ഥിരം മദ്യപിക്കാൻ തുടങ്ങി. കുടിക്കാനായി സ്വത്തിൽ വലിയൊരു പങ്കും ഇയാൾ വിറ്റഴിക്കുകയും ചെയ്തു. നിതേഷയും മൂത്തസഹോദരൻ ഗൗരവും മദ്യപാനശീലത്തെ എതിർത്തെങ്കിലും ഫലമുണ്ടായില്ല. രണ്ടുവർഷംമുമ്പ് ഗൗരവ് കുടുംബസമേതം ഡൽഹിയിലേക്കു താമസംമാറി. നിതേഷയും ഇളയസഹോദരൻ സൗരഭുമാണ് അച്ഛനൊപ്പം താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ സൗരഭ് വീട്ടിലില്ലായിരുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP