Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയുമായി വഴക്കിട്ടു; മൂന്നു വയസ്സുകാരനെ തൂമ്പാ കൊണ്ട് അടിച്ചുകൊന്ന് പിതാവ്; മൃതദേഹം കുഴിച്ചുമൂടിയത് സ്വന്തം പറമ്പിൽ; ഭാര്യയുടെ പരാതിയിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഭാര്യയുമായി വഴക്കിട്ടു; മൂന്നു വയസ്സുകാരനെ തൂമ്പാ കൊണ്ട് അടിച്ചുകൊന്ന് പിതാവ്; മൃതദേഹം കുഴിച്ചുമൂടിയത് സ്വന്തം പറമ്പിൽ; ഭാര്യയുടെ പരാതിയിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ഭാര്യയുമായി വഴക്കിട്ട് മൂന്നു വയസ്സുകാരനായ മകനെ തൂമ്പാ കൊണ്ട് അടിച്ചു കൊന്ന് പിതാവ്. ഉത്തർപ്രദേശിലെ ഹൊസ്സെയിൻഗഞ്ചിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം.

ഹൊസ്സെയ്ൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിത്തിസാപൂർ ഗ്രാമത്തിൽ നിന്നുള്ള ചന്ദ്ര കിഷോർ ലോധി എന്നയാളാണ് തൂമ്പാ കൊണ്ട് മകനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

''ബുധനാഴ്ച രാത്രിയാണ് ഇയാളും ഭാര്യയും തമ്മിൽ വഴക്കുണ്ടാകുന്നത്. വഴക്കിനൊടുവിൽ ഇയാൾ മകനെ തൂമ്പാ കൊണ്ട് ആക്രമിക്കുകയായിരുന്നു.''സർക്കിൾ ഓഫീസർ വീർസിങ് പറഞ്ഞു. കൊലക്ക് ശേഷം മൃതദേഹം കുഴിച്ചു മൂടുകയും ചെയ്തു.

ഇയാളുടെ ഭാര്യയാണ് കൊലപാതകത്തെക്കുറിച്ച് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് മൃതദേഹം കണ്ടെടുക്കുകയും ലോധിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP