Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

കാശ്മീർ ശാന്തമെങ്കിലും നേതാക്കളുടെ വീട്ടു തടങ്കൽ നീട്ടി സർക്കാർ; ഫാറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കൽ കാലാവധി മൂന്ന് മാസംകൂടി നീട്ടി

കാശ്മീർ ശാന്തമെങ്കിലും നേതാക്കളുടെ വീട്ടു തടങ്കൽ നീട്ടി സർക്കാർ; ഫാറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കൽ കാലാവധി മൂന്ന് മാസംകൂടി നീട്ടി

സ്വന്തം ലേഖകൻ

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷ്ണൽ കോൺഫ്രൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കൽ കാലാവധി മൂന്ന് മാസംകൂടി നീട്ടി. ഈ വർഷം ഓഗസ്റ്റ് 5 മുതൽ ഫാറൂഖ് അബ്ദുള്ള വീട്ട് തടങ്കലിലാണ്. ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവി കേന്ദ്രസർക്കാർ നീക്കം ചെയ്തതിനു പിന്നാലെയാണ് ജമ്മു കശ്മീരിലെ നേതാക്കളെ കേന്ദ്രസർക്കാർ വീട്ടുതടങ്കലിലാക്കിയത്. സെപ്റ്റംബർ 17ന് ഫാറൂഖ് അബ്ദുള്ളയ്ക്കു മേൽ പൊതു സുരക്ഷാ നിയമം (പിഎസ്എ) ചുമത്തിയിരുന്നു.

കശ്മീരിലെ നേതാക്കളെ അനധികൃതമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് എംഡിഎംകെ നേതാവ് വൈക്കോ സുപ്രീംകോടതിയിൽ പരാതി നൽകിയതിനു പിന്നാലെയാണ് ഫാറൂഖ് അബ്ദുള്ളയ്ക്കുമേൽ പൊതു സുരക്ഷാ നിയമം പ്രയോഗിച്ചത്. ഈ നിയമത്തിലെ വകുപ്പുകൾ ഉപയോഗിച്ച് ഒരു വ്യക്തിയെ വിചാരണ കൂടാതെ മൂന്നു മുതൽ ആറ് മാസം വരെ തടങ്കലിൽ പാർപ്പിക്കാൻ സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP