Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളാണെന്ന് കർണാടക കൃഷി മന്ത്രി; കർഷക സമൂഹത്തോട് അനാദരവ് കാണിച്ചുവെന്ന് കോൺഗ്രസ്

ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളാണെന്ന് കർണാടക കൃഷി മന്ത്രി; കർഷക സമൂഹത്തോട് അനാദരവ് കാണിച്ചുവെന്ന് കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളാണെന്ന് കർണാടക കൃഷി മന്ത്രി ബി.സി. പാട്ടീൽ. കുടക് ജില്ലയിലെ പൊന്നമ്പേട്ടിൽ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. കാർഷിക വ്യവസായം എത്ര ലാഭകരമാണെന്ന് മുള കർഷകരോട് വിശദീകരിക്കുയായിരുന്നു മന്ത്രി. ഇതിനിടയിലാണ് ചില ഭീരുക്കൾ അത് മനസിലാക്കാതെ ആത്മഹത്യ ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞത്.

ഭാര്യയെയും മക്കളെയും പരിപാലിക്കാൻ കഴിയാത്ത ഭീരുക്കൾ മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്. നമ്മൾ വെള്ളത്തിൽ വീണാൽ, നീന്തുകയും വിജയിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ നിലപാട് വിശദീകരിക്കാൻ പാട്ടീൽ സ്വർണ്ണ വളകൾ ധരിച്ച ഒരു സ്ത്രീയുടെ കഥ ഉദാഹരണമായി ഉദ്ധരിച്ചു. കൈകളിലെ സ്വർണ്ണ വളകളെക്കുറിച്ച് ചോദിച്ചപ്പോൾ, 35 വർഷത്തെ അധ്വാനത്തിന് ഭൂമിദേവി നൽകി എന്നാണ് ആ സ്ത്രീ പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഒരു സ്ത്രീ കൃഷിയെ പൂർണമായും ആശ്രയിക്കുകയും വലിയൊരു നേട്ടം കൈവരിക്കുകയും ചെയ്യുമ്പോൾ മറ്റ് കർഷകർക്ക് അത് ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

എന്നാൽ മന്ത്രിയുടെ പ്രസ്താവനയെ കർണാടകയിലെ കോൺഗ്രസ് പാർട്ടി അപലപിച്ചു. മന്ത്രി കർഷക സമൂഹത്തോട് അനാദരവ് കാണിച്ചുവെന്നും ഇതിന് കർഷകരോട് മാപ്പ് പറയണമെന്നും കോൺഗ്രസ് വക്താവ് വി എസ്.ഉഗ്രപ്പ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP