Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിപ്പബ്ലിക് ദിന സമരത്തിന്റെ ട്രെയിലർ ജനുവരി ഏഴിന്; ട്രാക്ടർ മാർച്ച് നടത്തുമെന്ന് സ്വരാജ് ഇന്ത്യ തലവൻ; കർഷക പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തും; നാളെ മുതൽ രണ്ടാഴ്ച 'ദേശ് ജാഗരൺ അഭിയാൻ'

റിപ്പബ്ലിക് ദിന സമരത്തിന്റെ ട്രെയിലർ ജനുവരി ഏഴിന്; ട്രാക്ടർ മാർച്ച് നടത്തുമെന്ന് സ്വരാജ് ഇന്ത്യ തലവൻ; കർഷക പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തും; നാളെ മുതൽ രണ്ടാഴ്ച 'ദേശ് ജാഗരൺ അഭിയാൻ'

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കർഷക സമരത്തിൽ കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടതോടെ പ്രക്ഷോഭം കടുപ്പിക്കാനുറച്ച് കർഷക സംഘടനകൾ. സമരത്തിന്റെ ഭാഗമായി ജനുവരി ആറിന് പ്രഖ്യാപിച്ച ട്രാക്ടർ മാർച്ച് ഏഴിലേക്ക് മാറ്റി. റിപ്പബ്ലിക് ദിന സമരത്തിന്റെ ട്രെയിലറായിരിക്കും ജനുവരി ഏഴിലെ മാർച്ചെന്ന് സ്വരാജ് ഇന്ത്യ തലവൻ യോഗേന്ദ്ര യാദവ് വ്യക്തമാക്കി.  യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലാണ് ട്രാക്ടർ മാർച്ച് നടക്കുന്നത്.

കർഷക സംഘടനകളുടെ പ്രക്ഷോഭം രാജ്യവ്യാപകമായി കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ഇതിന്റെ ഭാഗമായി നാളെ മുതൽ രണ്ടാഴ്ചത്തേക്ക് കർഷകർ 'ദേശ് ജാഗരൺ അഭിയാൻ' ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 25, 25 തീയതികളിൽ രാജ്യവ്യാപകമായി ട്രാക്ടർ പരേഡ് നടത്തുമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ പ്രസിഡന്റ് ദർശൻ പാൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 18 'മഹിളാ കിസാൻ ദിവസ്' ആയും, സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായി ജനുവരി 23 'ആസാദ് ഹിന്ദ് കിസാൻ' ആയും ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ജനുവരി 26 ന് ഡൽഹിയിലേക്ക് ട്രാക്ടർ റാലി പ്രഖ്യാപിച്ച കർഷകർക്ക് ഐക്യദാർഢ്യവുമായി ഹരിയാനയിലെ കർഷക കുടുംബത്തിലെ സ്ത്രീകളും രംഗത്തെത്തി.

ട്രാക്ടർ ഓടിക്കാൻ പരിശീലനത്തിന് സമയം കണ്ടെത്തുകയാണ് ഹരിയാനയിലെ സ്ത്രീകളിപ്പോൾ. റിപ്പബ്ലിക് ദിനത്തിൽ രണ്ടാം മാസത്തിലേക്ക് കടക്കുന്ന കർഷക സമരത്തിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇവർ. ഹരിയാനയിലെ മിക്ക ടോൾ പ്ലാസകളും കർഷകർ പിടിച്ചെടുത്തിരിക്കുകയാണ്. ടോൾ പ്ലാസകൾക്ക് സമീപമാണ് സ്ത്രീകൾ ട്രാക്ടർ പരിശീലനം നടത്തുന്നത്.

കേന്ദ്രസർക്കാരിനുള്ള സൂചന മാത്രമാണിതെന്നും ഉടൻ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്നും സാഫഖേരി ജില്ലയിലെ സിക്കിം നായിൻ എന്ന സ്ത്രീ പറഞ്ഞു.'ഇത് സർക്കാരിനുള്ള ട്രെയിലറാണ്. ട്രാക്ടർ പരേഡിൽ പങ്കെടുക്കാൻ, വേണ്ടി വന്നാൽ ചെങ്കോട്ടയിലേക്കും ഞങ്ങൾ ട്രാക്ടർ ഓടിച്ചെത്തും. അതൊരു ചരിത്ര സംഭവമായി മാറും', നായിൻ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിൽ ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിനു ശേഷം തങ്ങളുടെ ട്രാക്ടർ ട്രോളികളുമായി റാലി സംഘടിപ്പിക്കാനാണ് കർഷകരുടെ തീരുമാനം. കർഷക പ്രക്ഷോഭകരും കേന്ദ്ര സർക്കാരും തമ്മിൽ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചർച്ചകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ ഇതുവരെ ഏഴുവട്ടം നടന്ന ചർച്ചകളിലും ഫലം കണ്ടെത്താനായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP