Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദ കാർഷിക ബിൽ ഇന്ന് രാജ്യസഭിൽ; ബില്ലിനെതിരെ അണപൊട്ടി കർഷക പ്രതിഷേധം; കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പ്രക്ഷോഭം കത്തുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിവാദ കാർഷിക ബില്ലുകൾ ഇന്നു രാജ്യസഭയിൽ വരാനിരിക്കെ, എംപിമാർക്ക് ബിജെപി മൂന്നുവരി വിപ്പ് നൽകി. ബില്ലുകൾ പാസാക്കാൻ വേണ്ട ഭൂരിപക്ഷം ലഭിക്കുമെന്നാണ് പാർട്ടി കരുതുന്നത്. അതേസമയം, പഞ്ചാബിലും ഹരിയാനയിലും ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ കർഷക സംഘടനകൾ ഇന്ന് ദേശീയപാത തടയും. 

കർഷക സമരം മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. ഹരിയാനയിൽ 24 മുതൽ 26 വരെ ട്രെയിൻ തടയൽ സമരം പ്രഖ്യാപിച്ചിരിക്കയാണ്. ഈ മാസം 25 ന് രാജ്യവ്യാപകമായി കർഷക സംഘടനകൾ സമരത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്.

രാജ്യസഭയിൽ 243 എംപിമാരാണ് ഇപ്പോഴുള്ളത്. 10 പേർ കോവിഡ് ബാധിതരായി ചികിത്സയിലാണ്. പ്രായാധിക്യം കാരണം 15 എംപിമാർ അവധിയിലും. ബില്ലുകൾ പാസാകാൻ 105 പേരുടെ പിന്തുണ വേണം.

ബിജെപിക്കും ദേശീയ ജനാധിപത്യ സഖ്യത്തിനും കൂടി 105 പേരുണ്ട്. പ്രതിപക്ഷത്ത് 100 പേരും. ബിജു ജനതാദൾ (9), വൈഎസ്ആർ കോൺഗ്രസ് (6), ടിആർഎസ്(7) എന്നിവരുടെ പിന്തുണ ബിജെപിക്കു ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP