Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി മാർച്ചിന്റെ വാർഷിക ദിനത്തിൽ പ്രതിഷേധവുമായി കർഷകർ; കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ല; രാജ്ഭവനുകളിലേക്ക് കർഷകരുടെ പ്രതിഷേധ മാർച്ച്

ഡൽഹി മാർച്ചിന്റെ വാർഷിക ദിനത്തിൽ പ്രതിഷേധവുമായി കർഷകർ; കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ല; രാജ്ഭവനുകളിലേക്ക് കർഷകരുടെ പ്രതിഷേധ മാർച്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡെൽഹി:2020 ൽ നടന്ന കർഷക സംഘടനകളുടെ ഡൽഹി മാർച്ചിന്റെ വാർഷിക ദിനത്തിൽ രാജ്യവ്യാപക പ്രതിഷേധവുമായി കർഷകർ.കേന്ദ്രസർക്കാരിന്റെ വാഗ്ദാനലംഘനങ്ങളിൽ പ്രതിഷേധിച്ച് രാജ്ഭവനുകളിലേക്കാണ് കർഷകരുടെ പ്രതിഷേധ മാർച്ച് നടന്നത്.കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവില ഉറപ്പാക്കണം എന്നതടക്കമുള്ള ഏഴോളം ആവശ്യങ്ങൾ ഉയർത്തി സംയുക്ത കിസാൻ മോർച്ചയാണ് മാർച്ച് സംഘടിപ്പിച്ചത്.

വിളകൾക്കുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കണം,വായ്പ എഴുതിത്ത്തള്ളണം തുടങ്ങി 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ പ്രതിഷേധം സംഘടിപ്പിച്ചത്.സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഗവർണർമാരുടെ ഓഫീസുകളിലേക്കായിരുന്നു കർഷകരുടെ പ്രതിഷേധം.2020 ലെ കർഷകരുടെ ഡൽഹി മാർച്ച് രണ്ട് വർഷം പൂർത്തിയായ സാഹചര്യത്തിൽ നടത്തിയ പ്രതിഷേധം വരുന്ന സമരപരമ്പരകളുടെ മുന്നോടിയാണെന്നാണ് കർഷകരുടെ പ്രഖ്യാപനം.

രാജ്ഭവനിലേക്കുള്ള മാർച്ചിനൊടുവിൽ ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനം രാഷ്ട്രപതിക്ക് കൈമാറാനായി കർഷകർ ഗവർണമാർക്ക് നൽകി.പിളർപ്പിന് ശേഷം നടക്കുന്ന സമരത്തിൽ കർഷക സംഘടനകളിലെ രാഷ്ട്രീയേതര വിഭാഗം പങ്കെടുത്തില്ല.ഇക്കഴിഞ്ഞ ഓഗസ്റ്റിൽ രാഷ്ട്രീയേതര വിഭാഗം ഡൽഹിയിൽ മഹാപഞ്ചായത്ത് നടത്തിയിരുന്നു. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് വ്യത്യസ്തമായാണെങ്കിലും ഇരു വിഭാഗങ്ങളും ഉന്നയിക്കുന്ന ആവശ്യങ്ങൾ സമാനമാണ്.2024 ൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടൂതൽ സമരങ്ങൾ നടത്തുമെന്നാണ് ഇരുവിഭാഗത്തിന്റെയും പ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP