Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ട്രാക്ടർ വാങ്ങാൻ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി; യുപിയിൽ ഗുണ്ടകൾ എത്തി കർഷകനെ ട്രാക്ടർ കയറ്റി കൊന്നു; ബാക്കി തുക ഉടൻ അടയ്ക്കുമെന്ന് പറഞ്ഞെങ്കിലും വകവയ്ക്കാതെ കൊലപാതകം

ട്രാക്ടർ വാങ്ങാൻ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി; യുപിയിൽ ഗുണ്ടകൾ എത്തി കർഷകനെ ട്രാക്ടർ കയറ്റി കൊന്നു; ബാക്കി തുക ഉടൻ അടയ്ക്കുമെന്ന് പറഞ്ഞെങ്കിലും വകവയ്ക്കാതെ കൊലപാതകം

സീതാപുർ: ട്രാക്ടർ വാങ്ങാൻ സ്വകാര്യ പലിശ സ്ഥാപനത്തിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് എത്തിയ ഗുണ്ടകൾ കർഷകനെ ട്രാക്ടർ കയറ്റി കൊന്നു. അഞ്ച് ലക്ഷം രൂപയാണ് കർഷകൻ വായ്പയെടുത്തത്. ഇതു ചോദിക്കാനെത്തിയ ഗുണ്ടകൾ ട്രാക്ടർ പിടിച്ചെടുത്ത് അതോടിച്ചുതന്നെ കർഷകനെ കൊലപ്പെടുത്തുകയായിരുന്നു. കർഷകനായ ഗ്യാൻ ചന്ദ്ര എന്ന 45കാരനാണ് കൊല്ലപ്പെട്ടത്. കുറച്ചു വർഷങ്ങൾക്കു മുൻപാണു കർഷകനായ ഗ്യാൻ ചന്ദ്ര (45) സ്വകാര്യ പണമിടപാടുകാരനിൽനിന്നു കടം വാങ്ങിയത്. ഇതിൽ ഭൂരിഭാഗവും തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു.

യുപി തലസ്ഥാനമായ ലക്‌നൗവിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള സീതാപ്പൂരിലാണ് ദാരുണ സംഭവ ഉണ്ടായത്. വായ്പാ തുകയിൽ ഇനി ഒന്നേകാൽ ലക്ഷം രൂപ കൂടി തിരിച്ചടയ്ക്കാനുണ്ട്. ഈ മാസമാദ്യം 35,000 രൂപ അടച്ചിരുന്നു. ബാക്കി അടയ്ക്കാൻ ഏതാനും ആഴ്ച കൂടി ശേഷിക്കെയാണു പണമിടപാടുകാരൻ രണ്ടു ദിവസങ്ങൾക്കുമുൻപു ഗുണ്ടകളെ അയച്ചത്. പാടത്ത് പണിയെടുത്തുകൊണ്ടിരിക്കെയാണ് അഞ്ച് ഗുണ്ടകളെത്തി ട്രാക്ടറിന്റെ താക്കോൽ ആവശ്യപ്പെടുകയായിരുന്നു.

ബാക്കി തുക ഉടൻതന്നെ തിരിച്ചടയ്ക്കുമെന്ന് അറിയിച്ചെങ്കിലും അവർ താക്കോൽ പിടിച്ചെടുത്തു. ട്രാക്ടർ ഓടിച്ചുകൊണ്ടുപോകുന്നതിനിടെ ഗുണ്ടകളിലൊരാൾ ഗ്യാൻ ചന്ദ്രയെ തള്ളി വാഹനത്തിനു മുന്നിലേക്കിട്ടു. ഗ്യാൻ ചന്ദ്രയുടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങി തൽക്ഷണം മരണപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കർശന നടപടിയുണ്ടാവുമെന്ന് അറിയിച്ചെങ്കിലും കർഷകർക്കിടയിൽ സംഭവം വലിയ പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP