Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

പ്രമുഖ ഷെഫ് ഫ്‌ളോയിഡ് കർഡോസ് കോവിഡ് ബാധിച്ച് മരിച്ചു; മുംബൈയിലെ പ്രമുഖ റസ്റ്ററന്റുകളുടെ ഉടമയായ കർഡോസിന്റെ മരണം ന്യൂയോർക്കിലെ ആശുപത്രിയിൽ വെച്ച്

പ്രമുഖ ഷെഫ് ഫ്‌ളോയിഡ് കർഡോസ് കോവിഡ് ബാധിച്ച് മരിച്ചു; മുംബൈയിലെ പ്രമുഖ റസ്റ്ററന്റുകളുടെ ഉടമയായ കർഡോസിന്റെ മരണം ന്യൂയോർക്കിലെ ആശുപത്രിയിൽ വെച്ച്

സ്വന്തം ലേഖകൻ

മുംബൈ: പ്രമുഖ ഷെഫ് ഫ്‌ളോയിഡ് കർഡോസ് (59) കോവിഡ് ബാധിച്ചു മരിച്ചു. ബുധനാഴ്ച ന്യൂയോർക്കിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. മുംബൈയിൽ പ്രമുഖ റസ്റ്ററന്റുകളായ ബോംബെ കന്റീൻ, ഒ പെട്രോ എന്നിവയുടെ ഉടമസ്ഥനാണ്. ഈയിടെ ബോംബെ സ്വീറ്റ് ഷോപ് എന്ന പുതിയ സംരംഭം കൂടി മുംബൈയിൽ ആരംഭിച്ചു.

മുംബൈയിൽ ജനിച്ച കാർഡോസ് താമസം ന്യൂയോർക്കിലാണ്. കഴിഞ്ഞ എട്ടു വരെ മുംബൈയിലുണ്ടായിരുന്നു. 18നു പനി മൂലം ആശുപത്രിയിലായി എന്നാണു സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. മുൻകരുതലിന്റെ ഭാഗമായി മുംബൈയിലെ ആരോഗ്യ വകുപ്പ് അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മുംബൈയിലുണ്ടായിരുന്നപ്പോൾ കർഡോസുമായി അടുത്ത് ഇടപഴകിയവർ ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP