Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആംബുലൻസ് തടഞ്ഞ് കോവിഡ് രോ​ഗിയായ യുവതിയെ കടത്തിക്കൊണ്ടുപോയത് ബന്ധുക്കളായ മൂന്നു പേർ; അന്വേഷണവുമായി പൊലീസ്

ആംബുലൻസ് തടഞ്ഞ് കോവിഡ് രോ​ഗിയായ യുവതിയെ കടത്തിക്കൊണ്ടുപോയത് ബന്ധുക്കളായ മൂന്നു പേർ; അന്വേഷണവുമായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മീററ്റ്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസ് തടഞ്ഞ് കോവിഡ് രോ​ഗിയായ യുവതിയെ കടത്തിക്കൊണ്ടുപോയി. യുവതിയുടെ ബന്ധുക്കൾ തന്നെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞത്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ബൈക്കിലെത്തിയ മൂന്നം​ഗ സംഘം ജീവനക്കാരെ മർദ്ദിക്കുകയും ആംബുലൻസിന് കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിൽ രോഗിയായ യുവതി അടക്കം നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, യുവതിയെ ബന്ധുക്കൾ എവിടേക്കാണ് കടത്തിക്കൊണ്ടുപോയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച മോർണ സ്വദേശിയായ 20-കാരിയെയാണ് ബന്ധുക്കൾ നാടകീയമായി കടത്തിക്കൊണ്ടുപോയത്. യുവതിയെ വീട്ടിൽ തന്നെ ഐസോലേഷനിലാക്കി ചികിത്സിച്ചാൽ മതിയെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. എന്നാൽ ഡോക്ടർ ഇത് അനുവദിച്ചില്ല. തുടർന്ന് ജില്ലാ ആശുപത്രിയിൽനിന്ന് ബേഗ് രാജ്പുരിലെ മെഡിക്കൽ കോളേജിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

യാത്രയ്ക്കിടെ യുവതി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടിരുന്നു. ഇതിനായി വാഹനം നിർത്തിയപ്പോഴാണ് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘം ആംബുലൻസ് ആക്രമിച്ചത്. ആംബുലൻസ് ഡ്രൈവറുടെയും അറ്റൻഡറുടെയും മൊബൈൽ ഫോണുകൾ ഇവർ പിടിച്ചുവാങ്ങി നശിപ്പിച്ചു. പിന്നാലെ യുവതിയെ പുറത്തിറക്കാൻ ശ്രമിച്ചു. തടയാൻശ്രമിച്ച ജീവനക്കാരെ മൂന്നംഗസംഘം മർദിക്കുകയും ചെയ്തു. ആംബുലൻസിന്റെ ചില്ലുകളും തകർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP