Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യം വാങ്ങാൻ പണമില്ല; ബുദ്ധിയിൽ തെളിഞ്ഞത് കള്ളനോട്ടടിക്കാൻ; യു ട്യൂബ് നോക്കി കള്ളനോട്ടടിച്ച യുവാക്കൾ പിടിയിൽ

മദ്യം വാങ്ങാൻ പണമില്ല; ബുദ്ധിയിൽ തെളിഞ്ഞത് കള്ളനോട്ടടിക്കാൻ; യു ട്യൂബ് നോക്കി കള്ളനോട്ടടിച്ച യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ

ചെന്നൈ: മദ്യപിക്കാനായി പണം കണ്ടെത്താൻ യുവാക്കൾ കണ്ടെത്തിയ മാർഗം കള്ളനോട്ട് അടി. തമിഴ്‌നാട് ഈറോഡിലാണ് സംഭവം. യുട്യൂബ് നോക്കി കള്ളനോട്ട് അച്ചടിച്ചു പണമാക്കി കൊണ്ടു ചെന്നപ്പോൾ യുവാക്കളെ പൊലീസ് പൊക്കുകയായിരുന്നു.

ഓട്ടോഡ്രൈവർമാരായ ഇരുവരും കോവിഡിനെ തുടർന്ന് വരുമാനം നിലച്ചതോടെയാണ് സ്വന്തമായി നോട്ടുനിർമ്മാണം തുടങ്ങിയത്. ഇവരുടെ കയ്യിൽ നിന്നു ഇരുപത്തിയൊന്നായിരം രൂപയുടെ വ്യാജനോട്ടുകൾ പിടികൂടി.

മണിക്കപാളയം സ്വദേശികളായ എം. സതീഷും സദ്വന്ദറും മദ്യപിക്കാനായി ഒരു കടയിലെത്തിയതോടെയാണ് ഇവർ പിടിയിലായത്. കടയിലെ ജീവനക്കാരനോട് 500 രൂപ നൽകിയശേഷം മദ്യം വാങ്ങിവരാൻ നിർദേശിച്ചു. നോട്ടുവാങ്ങിയ കടയിലെ ജീവനക്കാരനു സംശയം തോന്നി മണിക്കപാളയം പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു.

യൂട്യൂബിൽ ലഭ്യമായ നോട്ട് നിർമ്മിക്കുന്നതിനുള്ള വിഡിയോകൾ കണ്ടായിരുന്നു നിർമ്മാണം. യഥാർഥ നോട്ടുകൾ സ്‌കാൻ ചെയ്‌തെടുത്തു തിളക്കമുള്ള എഫോർ പേപ്പറുകളിൽ കളർ പ്രിന്റെടുക്കുന്നതായിരുന്നു സംഘത്തിന്റെ രീതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP