Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുംബൈയിൽ വൻ കള്ളനോട്ട് വേട്ട; കാറിൽ കടത്തിയ അഞ്ചുകോടി കണ്ടെത്തി; ഹോട്ടലിൽ നിന്നും രണ്ട് കോടി രൂപയും; ഏഴുപേർ അറസ്റ്റിൽ

മുംബൈയിൽ വൻ കള്ളനോട്ട് വേട്ട; കാറിൽ കടത്തിയ അഞ്ചുകോടി കണ്ടെത്തി; ഹോട്ടലിൽ നിന്നും രണ്ട് കോടി രൂപയും; ഏഴുപേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഏഴുകോടി രൂപയുടെ കള്ളനോട്ടുകളുമായി മുംബൈയിൽ ഏഴുപേർ അറസ്റ്റിൽ. അന്തഃസംസ്ഥാന കള്ളനോട്ട് സംഘത്തിലുള്ളവരെയാണ് മുംബൈ പൊലീസ് ചൊവ്വാഴ്ച പിടികൂടിയത്. ദഹിസാർ ചെക്പോസ്റ്റിൽ ഒരു കാറിൽ നിന്നാണ് ആദ്യം കള്ളനോട്ട് കണ്ടെടുത്തത്.

മുംബൈ ക്രൈംബ്രാഞ്ചിന്റെ 11-ാം യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കാർ തടഞ്ഞുനിർത്തി പരിശോധിച്ചത്. ഒരുബാഗിൽ സൂക്ഷിച്ചനിലയിൽ അഞ്ചുകോടി രൂപയുടെ കള്ളനോട്ടുകളാണ് കാറിൽനിന്ന് കണ്ടെത്തിയത്.

രണ്ടായിരം രൂപയുടെ കറൻസികൾ 250 കെട്ടുകളായാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്. തുടർന്ന് കാറിലുണ്ടായിരുന്ന നാല് യാത്രക്കാരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യുകയുമായിരുന്നു. ഇവരിൽനിന്നാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം അന്ധേരിയിലെ ഒരു ഹോട്ടലിൽ പരിശോധന നടത്തുകയും മറ്റ് മൂന്നുപേരെ കൂടി പിടികൂടുകയുമായിരുന്നു.

ഹോട്ടലിൽ നടത്തിയ പരിശോധനയിൽ രണ്ട് കോടി രൂപയുടെ കള്ളനോട്ടുകൾ കൂടി പിടിച്ചെടുത്തു. ഇതിനുപുറമേ 28,170 രൂപയുടെ യഥാർഥ നോട്ടുകളും ലാപ്ടോപ്പ്, ഏഴ് മൊബൈൽ ഫോണുകൾ, ആധാർ, പാൻ കാർഡുകൾ, ഡ്രൈവിങ് ലൈസൻസുകൾ തുടങ്ങിയവയും പ്രതികളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജനുവരി 31 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP