Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യാ വിരുദ്ധ ഉള്ളടക്കം: 114 കോടി കാഴ്ചക്കാരുള്ള എട്ട് യുട്യൂബ് ചാനലുകൾ പൂട്ടി കേന്ദ്രസർക്കാർ; പൂട്ടു വീണവയിൽ ഒരെണ്ണം പാക്കിസ്ഥാനിൽ നിന്നുള്ള ചാനലും

ഇന്ത്യാ വിരുദ്ധ ഉള്ളടക്കം: 114 കോടി കാഴ്ചക്കാരുള്ള എട്ട് യുട്യൂബ് ചാനലുകൾ പൂട്ടി കേന്ദ്രസർക്കാർ; പൂട്ടു വീണവയിൽ ഒരെണ്ണം പാക്കിസ്ഥാനിൽ നിന്നുള്ള ചാനലും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കും വിധത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച യുട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട കേന്ദ്ര സർക്കാർ. 114 കോടിയിലധികം കാഴ്ചക്കാരുള്ള എട്ട് യുട്യൂബ് ചാനലുകളാണ് കേന്ദ്രസർക്കാർ പൂട്ടിയത്. തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനാണ് സർക്കാർ നടപടി. ഇതിൽ ഏഴെണ്ണവും ഇന്ത്യയിൽ നിന്നുള്ളതാണ്. ഒരെണ്ണം പാക്കിസ്ഥാനിൽ നിന്നുള്ള ചാനലാണ്. വ്യാജ ഇന്ത്യവിരുദ്ധ ഉള്ളടക്കം ചാനലുകളിലൂടെ പ്രചരിച്ചിരുന്നുവെന്ന് വിവരസാങ്കേതിക മന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ദേശീയസുരക്ഷ, വിദേശബന്ധങ്ങൾ, പൊതുഭരണം എന്നിവയെ കുറിച്ചെല്ലാം ചാനലുകൾ വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. വർഗീയവിദ്വേഷണം പടർത്തുന്ന തരത്തിൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചതിനും ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനും നേരത്തെയും കേന്ദ്രസർക്കാർ യുട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ ഇത്തരത്തിലുള്ള 16 യുട്യൂബ് ചാനലുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഈയടുത്തായി നിരവധി തവണ ഇത്തരത്തിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP