Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയ 2000 നോട്ടിന്റെ വ്യാജനിറങ്ങി..! രണ്ടായിരത്തിന്റെ കളർ ഫോട്ടോ കോപ്പി നൽകി കർഷകനെ കബളിപ്പിച്ചു; ഫോട്ടോകോപ്പി തട്ടിപ്പിൽ ആരും പെട്ടുപോകരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്

പുതിയ 2000 നോട്ടിന്റെ വ്യാജനിറങ്ങി..! രണ്ടായിരത്തിന്റെ കളർ ഫോട്ടോ കോപ്പി നൽകി കർഷകനെ കബളിപ്പിച്ചു; ഫോട്ടോകോപ്പി തട്ടിപ്പിൽ ആരും പെട്ടുപോകരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്

ബംഗളൂരു: കള്ളനോട്ടും കള്ളപ്പണവും തടയാൻ കേന്ദ്ര സർക്കാർ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച് പുതിയ രൂപത്തിൽ നോട്ടുകൾ ഇറക്കിയതിനു പിന്നാലെ പുത്തൻ 2000 നോട്ടിന്റെ വ്യാജൻ ഇറങ്ങിയതായി കർണാടകയിൽനിന്നു റിപ്പോർട്ട്. പഴയ നോട്ടു മാറാൻ നെട്ടോമോടുന്നവരെ കബളിപ്പിക്കുന്നതിനായി, 2000 രൂപ നോട്ടിന്റെ കളർ കോപ്പിയാണു പ്രചരിക്കുന്നത്.

പുതിയ നോട്ടിന്റെ കളർ ഫോട്ടോ കോപ്പി നൽകിയാണ് സവാള കർഷകനെ കബളിപ്പിച്ചത്. കർണാടകയിലെ ചിക്കമഗളൂർ ജില്ലയിലാണ് സംഭവം.
ചിക്കമംഗളൂരിലെ കാർഷിക വിപണിയിലാണ് നോട്ടിന്റെ ഫോട്ടോ കോപ്പി ഉപയോഗിച്ച് കബളിപ്പിക്കൽ നടന്നത്. പുതിയ നോട്ടിന്റെ കളർ ഫോട്ടോ കോപ്പിയാണ് ഈ നോട്ടെന്നാണ് പൊലീസ് പറയുന്നു. ചിക്കമംഗളൂർ പൊലീസ് ഇതു സംബന്ധിച്ച് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചിക്കമംഗളൂർ അഗ്രികൾച്ചർ പ്രൊഡക്ഷൻ മാർക്കറ്റ് കമ്മിറ്റിയിലാണ് കളർ ഫോട്ടോകോപ്പി നോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. നോട്ടുമായി ജനം പരിചയപ്പെട്ടിട്ടില്ലാത്തതിനാൽ ഫോട്ടോകോപ്പി കണ്ടാലും ഒറിജിനലെന്നു വിശ്വസിക്കുന്നതാണു തട്ടിപ്പുകാർക്കു സഹായകമായത്.

കള്ളനോട്ട് അച്ചടിക്കാൻ പറ്റാത്തവിധം അതി സുരക്ഷാ സംവിധാനങ്ങളുമായാണു പുതിയ നോട്ടുകൾ ഇറങ്ങിയിരിക്കുന്നത്. ഫോട്ടോകോപ്പിയൂടെ രൂപത്തിൽ പ്രചരിക്കുന്ന നോട്ടുകൾ പെട്ടെന്നു തിരിച്ചറിയാൻ കഴിയുമെന്നും ഇത്തരം തട്ടിപ്പിൽ ആരും പെട്ടുപോകരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകുന്നു.

ഫോട്ടോകോപ്പി വ്യാജന്റെ ഉറവിടത്തെക്കുറിച്ചു ചിക്കമംഗളൂർ അശോക് നഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP