Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയ യുവാവ് വെട്ടിക്കൊലപ്പെടുത്തി; സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ സുപ്രിയ ജെയിനിനെ യ്ൻ സഹപ്രവർത്തകൻ അരിവാളിന് വെട്ടിയത് 40 തവണ; ഇരുവരും സ്‌കൂൾ പഠനകാലം മുതൽ പരിചയക്കാരെന്ന് പൊലീസ്; പരിഷ്‌ക്കാരിയായി ആൺസുഹൃത്തുക്കളുമായി ബന്ധം പുലർത്തിയത് ഇഷ്ടമായില്ലെന്ന് പ്രതി

വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയ യുവാവ് വെട്ടിക്കൊലപ്പെടുത്തി; സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ സുപ്രിയ ജെയിനിനെ യ്ൻ സഹപ്രവർത്തകൻ അരിവാളിന് വെട്ടിയത് 40 തവണ; ഇരുവരും സ്‌കൂൾ പഠനകാലം മുതൽ പരിചയക്കാരെന്ന് പൊലീസ്; പരിഷ്‌ക്കാരിയായി ആൺസുഹൃത്തുക്കളുമായി ബന്ധം പുലർത്തിയത് ഇഷ്ടമായില്ലെന്ന് പ്രതി

ഇൻഡോർ: വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ സഹപ്രവർത്തകനായ യുവാവ് വെട്ടിക്കൊലപ്പെടുത്തി. അരിവാൾ ഉപയോഗിച്ചാണ് യുവതിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. 40 വെട്ടുകൾ യുവതിയുടെ ശരീരത്തിൽ ഏറ്റിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണു സംഭവം. ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സുപ്രിയ ജയ്ൻ (24) ആണു വെള്ളിയാഴ്ച കൊല്ലപ്പെട്ടത്.

കമലേഷ് സാഹു എന്ന യുവാവാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഇയാൾ മുന്പ് സുപ്രിയയോടു പ്രണയാഭ്യർഥന നടത്തിയിരുന്നു. ഒരാഴ്ച മുന്പ് കമലേഷ് സുപ്രിയയോടു വിവാഹാഭ്യർഥന നടത്തി. സുപ്രിയ ഇത് നിരസിച്ചു. കഴിഞ്ഞ ദിവസം സുപ്രിയയെ പിന്തുടർന്നെത്തിയ കമലേഷ് ഇവരെ ആക്രമിക്കുകയായിരുന്നു. 40 തവണയാണ് സുപ്രിയയ്ക്കു വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുപ്രിയ ഇൻഡോറിലെ ആശുപത്രിയിൽ മരിച്ചു.

കൊല നടത്തിയ കമലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പെൺകുട്ടിക്കു സന്ദേശങ്ങൾ അയച്ച മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദാമോയിലെ നവോദയ സ്‌കൂളിൽ ഒന്നിച്ചു പഠിച്ചിരുന്ന കാലം മുതൽ ഇരുവരും പരിചയത്തിലായിരുന്നെന്നു പൊലീസ് അറിയിച്ചു.

അതേസമയം ആധുനികവാദിയായി സുപ്രിയക്ക് നിരവധി ആൺസുഹൃത്തുക്കൾ ഉണ്ടായിരുന്നതായും അതുകൊണ്ടാണ് താൻ അവളെ കൊലപ്പെടുത്തിയതെന്നും കമലേഷ് പറഞ്ഞു. താനും അവളും പ്രണയത്തിലായിരുന്നുവെന്നും കമലേഷ് അവകാശപ്പെട്ടു. ഓഫീസിലുള്ള നിരവധി ആൺസുഹൃത്തുക്കളുമായി അവൾ സംസാരിക്കുന്നത് കണ്ടതിനെ തുടർന്നാണ് താൻ അവളെ വെട്ടിക്കൊലപ്പെടുത്തിയതെന്നും യുവാവ് പറഞ്ഞു. റോഡരികിൽ നിന്നും വാങ്ങിയ അരിവാൾ ഉപയോഗിച്ചാണ് പ്രതി കൊല നടത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP