Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തി ഫേസ് ബുക്ക് പോസ്റ്റ്; എ.എ.പി മുൻ എംഎ‍ൽഎയ്ക്ക് സസ്‌പെൻഷൻ; താനല്ല പോസ്റ്റിട്ടതെന്നും മകന് പറ്റിയ അബന്ധമെന്നും ജർണയിൽ സിങ്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് ഫേസ്‌ബുക്ക് കുറിപ്പിട്ട മുൻ എ.എ.പി എംഎ‍ൽഎയ്‌ക്കെതിരെ നടപടി. ജർണയിൽ സിംഗിനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.എന്നാൽ പോസ്റ്റ് പങ്കുവച്ചത് താനല്ലെന്നും ഇളയ മകന് പറ്റിയ അബദ്ധമാണെന്നും ജർണയിൽ സിങ് സംഭവത്തിൽ പ്രതികരിച്ചു.

ആം ആദ്മി പാർട്ടി ഒരു മതേതര പാർട്ടിയാണെന്നും ഒരു മതത്തെയും അവഹേളിക്കരുതെന്നും ഇത്തരം പ്രവൃത്തി ചെയ്യുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും എഎപി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

2014ൽ രജൗരി ഗാർഡനിൽ നിന്നാണ് ജർണയിൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രകാശ് സിങ് ബാദലിന് എതിരായി മത്സരിക്കാനാമ് അദ്ദേഹം സീറ്റ് ഒഴിഞ്ഞുകൊടുത്തത്. എന്നാൽ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP