Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചവറുകുട്ടിയിൽ നിന്ന് ലഭിച്ച ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചു; ബംഗളൂരുവിലെ സ്‌കൂളിൽ മൂന്നു കുട്ടികൾക്കു പരിക്ക്

ചവറുകുട്ടിയിൽ നിന്ന് ലഭിച്ച ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചു; ബംഗളൂരുവിലെ സ്‌കൂളിൽ മൂന്നു കുട്ടികൾക്കു പരിക്ക്

ബംഗളുരു: ബംഗളുരുവിലെ സ്‌കൂളിൽ സ്‌ഫോടനം. ചവറുകുട്ടയിൽ നിന്നു ലഭിച്ച ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചാണ് അപകടം. സംഭവത്തിൽ മൂന്നു കുട്ടികൾക്കു പരിക്കേറ്റു.

മഡിവാളയിലുള്ള സായിബാബ സ്‌കൂളിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.. സ്‌കൂളിൽ കളിച്ചുകൊണ്ടു നിന്ന കുട്ടികൾക്ക് ചവറുകൂനയിൽ നിന്നാണ് ജലാറ്റിൻ സ്റ്റിക്കുകൾ ലഭിച്ചത്. തുടർന്ന് ക്ലാസ് മുറിയിലെത്തിയ കുട്ടികൾ അവ പ്ലഗ് പോയിന്റിനുള്ളിൽ കടത്തി കളിക്കുന്നതിനിടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു.

പരിക്കേറ്റ കുട്ടികളെ ഇഎസ്‌ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്കേറ്റ പരിക്കു സാരമുള്ളതല്ലെന്ന് അഡീഷണൽ പൊലീസ് കമ്മീഷണർ അലോക് കുമാർ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP