Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടിൽ മദ്യം വിൽക്കുന്നെന്ന വിവരത്തെ തുടർന്ന് റെയ്ഡിനെത്തിയ എക്‌സൈസ് ഇൻസ്‌പെക്ടർ പെൺകുട്ടിയോട് പെരുമാറിയത് മോശമായി; ഇൻസ്‌പെക്ടറെ പരസ്യമായി കൈകാര്യം ചെയ്ത് യുവതികളും

വീട്ടിൽ മദ്യം വിൽക്കുന്നെന്ന വിവരത്തെ തുടർന്ന് റെയ്ഡിനെത്തിയ എക്‌സൈസ് ഇൻസ്‌പെക്ടർ പെൺകുട്ടിയോട് പെരുമാറിയത് മോശമായി; ഇൻസ്‌പെക്ടറെ പരസ്യമായി കൈകാര്യം ചെയ്ത് യുവതികളും

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: റെയ്ഡിനിടെ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച എക്‌സൈസ് ഇൻസ്‌പെക്ടറെ പരസ്യമായി കൈകാര്യം ചെയ്ത് യുവതികൾ. രണ്ട്  യുവതികൾ ചേർന്ന് ഇൻസ്‌പെക്ടറെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. രാജസ്ഥാനിലെ മഹേശ്വറിലാണ് സംഭവം.

അനധികൃതമായി മദ്യം വിൽക്കുന്നുവെന്നാരോപിച്ചാണ് വീട്ടിൽ എക്‌സൈസ് സംഘം റെയ്ഡിനെത്തിയത്. തർക്കത്തിനിടെ ഒരു യുവതി തന്റെ മകളെ എക്‌സൈസ് ഉദ്യോഗസ്ഥൻ അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സബ് ഇൻസ്‌പെക്ടർ മോഹൻലാൽ ഭയാലിനെതിരെ തിരിഞ്ഞു.

തുടർന്ന് രണ്ട് യുവതികൾ മർദ്ദനം ആരംഭിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ഇൻസ്‌പെക്ടറെ സ്ത്രീകൾ പിന്നാലെ ചെന്ന് കോളറിൽ പിടിച്ച് റോഡിലേക്ക് വലിച്ചിഴച്ചു. നാട്ടുകാരിൽ ചിലരും ഇൻസ്‌പെക്ടറെ മർദ്ദിച്ചു. മറ്റൊരു യുവതി വലിയ വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. മറ്റ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും മർദ്ദനം തുടർന്നു. സംഭവത്തിൽ സ്ത്രീകളടക്കം ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP