Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മായാവതിയെ വേശ്യ എന്നു വിളിച്ച് അധിക്ഷേപിച്ച മുൻ ബിജെപി നേതാവ് വീണ്ടും വിവാദത്തിൽ; ബിഎസ്‌പി നേതാവിനെ ഇത്തവണ വിളിച്ചതു നായയെന്ന്; വിവാദമായപ്പോൾ നിലപാടു തിരുത്തി ദയാശങ്കർ സിങ്

മായാവതിയെ വേശ്യ എന്നു വിളിച്ച് അധിക്ഷേപിച്ച മുൻ ബിജെപി നേതാവ് വീണ്ടും വിവാദത്തിൽ; ബിഎസ്‌പി നേതാവിനെ ഇത്തവണ വിളിച്ചതു നായയെന്ന്; വിവാദമായപ്പോൾ നിലപാടു തിരുത്തി ദയാശങ്കർ സിങ്

ന്യൂഡൽഹി: ബിഎസ്‌പി നേതാവു മായാവതിയെ വീണ്ടും അധിക്ഷേപിച്ചു മുൻ ബിജെപി നേതാവ് ദയാശങ്കർ സിങ് രംഗത്ത്. നേരത്തെ മായാവതിയെ വേശ്യ എന്നു വിളിച്ചധിക്ഷേപിച്ച ദയാശങ്കർ ഇത്തവണ നായയെന്നാണു മായാവതിയെ വിളിച്ചത്.

പണത്തിനു പിന്നാലെ പായുന്ന വ്യക്തിയാണ് മായാവതിയെന്നും കുറ്റപ്പെടുത്തി. അതേസമയം, പ്രസ്താവന വിവാദമായപ്പോൾ നിലപാടു മാറ്റി ദയാശങ്കർ രംഗത്തെത്തുകയും ചെയ്തു.

അതിമോഹമുള്ള സ്ത്രീയാണ് മായാവതിയെന്നായിരുന്നു ദയാശങ്കർ പറഞ്ഞത്. ഓടുന്ന മോട്ടോർ സൈക്കിളിനു പിന്നാലെ നായ ഓടുന്നതു പോലെ ഓടും. വാഹനം നിർത്തുമ്പോൾ ഒരടി പിന്നോട്ടു മാറി നിൽക്കും. മായാവതിയും അവരുടെ ബന്ധുക്കളും സഹായികളും അനധികൃത മാർഗങ്ങളിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിച്ചിട്ടുണ്ട്. മായാവതി വഞ്ചകയും ഭീരുവുമാണെന്നും ദയാശങ്കർ പറഞ്ഞു.

ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന് വിവാദമായതോടെ ദയാശങ്കർ നിലപാടു മാറ്റുകയായിരുന്നു. മായാവതിയെ വേശ്യ എന്നു വിളിച്ചതിന് ഇയാളെ പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. യുപി സംസ്ഥാന ഉപാധ്യക്ഷനായിരുന്ന ദയാശങ്കറിനു സ്ഥാനവും പാർട്ടി അംഗത്വവും നഷ്ടമാകുകയായിരുന്നു.

മായാവതിയെ നായയെന്നു വിളിച്ച ദയാശങ്കറിന്റെ പ്രസ്താവനയ്‌ക്കെതിരെ മഹിളാ കോൺഗ്രസ് രംഗത്തെത്തി. ദലിത് സ്ത്രീകൾക്കെതിരെ ബിജെപിയുടെ നിലപാടെന്താണെന്ന് ഇതിൽ നിന്നു വ്യക്തമായെന്ന് മഹിളാ കോൺഗ്രസ് ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP